malappuram local

വേനല്‍മഴ: പുത്തനത്താണി, എടപ്പാള്‍ മേഖലയില്‍ വന്‍ നാശം

മലപ്പുറം: തിരഞ്ഞെടുപ്പു ചൂടിന് ആശ്വാസമായി കുളിരുപരത്തി ജില്ലയിലെങ്ങും വേനല്‍മഴയെത്തി.മൂന്നു ദിവസമായി മൂടിക്കെട്ടി നിന്ന കാര്‍മേഘം ഇന്നലെയാണ് തിമിര്‍ത്തുപെയ്തത്.
മലയോരത്തും കിഴക്കന്‍ മേഖലയിലുമാണ് മഴ തിമിര്‍ത്തുപെയ്തത്. പുത്തനത്താണി, എടപ്പാള്‍ മേഖലയില്‍ വീശിയടിച്ച കാറ്റില്‍ വന്‍ നാശനഷ്ടമുണ്ടായി. ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പുത്തനത്താണിയിലും പരിസരങ്ങളിലും വന്‍ നാശനഷ്ടം. നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു.
കാടാമ്പുഴ നാട്ടുലിങ്ങല്‍ രമേഷിന്റെ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. പിലാത്തറയിലെ പുതുശ്ശേരി പറമ്പന്‍ ഹംസയുടെയും കുറുക്കോളിലെ കാരണം വളപ്പില്‍ അബൂബക്കറിന്റെയും വീടിനു മുകളില്‍ തെങ്ങ് വീണതുമൂലം ഭാഗികമായി തകര്‍ന്നു. പിലാത്തറയിലെ ചെരട ഹംസയുടെ തൊഴുത്തിനു മുകളില്‍ പ്ലാവ് വീണു.
ആതവനാട് മേഖലയില്‍ ശക്തമായകാറ്റില്‍ മരങ്ങള്‍ വീഴുകയും ചിലയിടങ്ങില്‍ കൃഷി നശിക്കുകയും ചെയ്തു. എടപ്പാള്‍ തുയ്യം-കോലളമ്പ്, മാങ്ങാട്ടൂര്‍ എന്നിവിടങ്ങളില്‍ മരക്കൊമ്പുകള്‍ മുറിഞ്ഞുവീണും മരം കടപുഴകി വീണും വൈദ്യുതി കമ്പികള്‍ തകര്‍ന്നുവീണു.
ഒട്ടേറെ സ്ഥലങ്ങളില്‍ നേന്ത്രവാഴയും കമുകും കാറ്റില്‍ ഒടിഞ്ഞുവീണു. മൂന്നുവീടുകളോട് ചേര്‍ന്ന കക്കൂസുകളും മോട്ടോര്‍ പുരകളും തകര്‍ന്നു. എടപ്പാള്‍ ജങ്ഷനില്‍ കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡ് വൈദ്യുതി കമ്പിയുടെ മുകൡലേയ്ക്കു വീണ് വൈദ്യുതി ബന്ധം തകരാറിലായി.
മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ കാലടി, കാടഞ്ചേരി, മാങ്ങാട്ടൂര്‍, മൂര്‍ച്ചിര മേഖലകളില്‍ ഒട്ടേറെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ തകരാറിലായി.
Next Story

RELATED STORIES

Share it