malappuram local

വേനല്‍മഴ കനിഞ്ഞില്ല ; ജില്ല വരണ്ടുണങ്ങുന്നു



മലപ്പുറം: വേനല്‍ മഴ കനിയാത്തതിനാല്‍ ജില്ല കടുത്ത ജലക്ഷാമത്തിലേക്ക്. കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്കാണു ജില്ല നീങ്ങുന്നത്. വേനല്‍ ശക്തമായതിനു പുറമെ പുഴയിലെ ജലനിരപ്പ് പാടെ താഴ്ന്നതും പുഴ നീര്‍ച്ചാലുകളായതുമാണു ജലക്ഷാമം കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. തോടുകളും കുളങ്ങളും വിറ്റിയതിനു പുറമെയാണ് പുഴകളിലെ ജലനിരപ്പും താഴ്ന്നിരിക്കുന്നത്. ഇത് വലിയ കുടിവെള്ള പദ്ധതികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആഴ്ച്ചയില്‍ രണ്ടു ദിവസമാണ് പലയിടങ്ങളിലും ജല അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നത്. ചിലയിടങ്ങളില്‍ ആഴ്്ച്ചയിലൊരിക്കലായി ജലവിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ജല അതോറിറ്റിയുടെ കുടവെള്ള പദ്ധതികളുടെ സ്രോതസ്സുകളില്‍ വെള്ളമില്ലാത്തതാണു പ്രയാസത്തിലാക്കിയിരിക്കുന്നത്. മലപ്പുറം നഗരസഭയിലേക്ക് കുടിവെള്ളം നല്‍കുന്ന നാമ്പ്രാണി പമ്പ് ഹൗസിന്റെ സ്രോതസ്സായ കടലുണ്ടിപ്പുഴയിലെ കിണറിലെ ജിലനിരപ്പ് താഴ്ന്നതോടെ പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. പാണക്കാട് ചാമക്കയം തടയണിയില്‍ അവശേഷിക്കുന്ന വെള്ളമാണ് ഇപ്പോള്‍ മലപ്പുറം നഗരത്തിന്റെ ആശ്വാസം. മലപ്പുറം കലക്ടറേറ്റില്‍ ജീവനക്കാര്‍ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. ജീവനക്കാര്‍ തന്നെ അടുത്ത പ്രദേശത്തു നിന്നു കുടങ്ങളില്‍ വെള്ളം ശേഖരിക്കുകയാണ്. അതേസമയം, ജലക്ഷാമം രൂക്ഷമാവുമ്പോഴും തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന ആരോപണവും ശക്തമാണ്. ജലക്ഷാമം രൂക്ഷമാവുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ടാങ്കറില്‍ വെള്ളമെത്തിച്ച് നല്‍കാറുണ്ട്. എന്നാല്‍, മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതിന് ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. വിതരണത്തിന് വെള്ളം ലഭിക്കാത്തതും തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. നല്ല വെള്ളമുള്ള കിണറിലോ കുളങ്ങളിലോ ടാങ്കര്‍ ലോറിയുമായി വന്നാല്‍ ആ പ്രദേശത്തെ നാട്ടുകാര്‍ വെള്ളമെടുക്കാനയക്കാതെ തിരിച്ചയക്കുന്നതായും പരാതിയുണ്ട്. വന്‍തോതില്‍ ജലമൂറ്റുന്നതോടെ ആ പ്രദേശത്ത് വെള്ളം ലഭിക്കാതാവുമെന്നാണു ഇവരുടെ പരാതി. സന്നദ്ധസംഘടനകള്‍ക്ക് കീഴിലും ജലവിതരണം പുരോഗമിക്കുന്നുണ്ട്. കുടിവെള്ള ടാങ്കറുകളെ കാത്തുനില്‍ക്കുന്നവരുടെ നീണ്ട നിര തന്നെ പലയിടിത്തും കാണാനാവും. ചാലിയാര്‍ പുഴയിലെ കുടിവെള്ള പദ്ധതികളാണ് നിലവില്‍ കാര്യമായ ബുദ്ധിമുട്ടില്ലാതെ ജലവിതരണം നടത്തുന്നത്. കവണക്കല്ല്, ഓടയ്ക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജുകളാണ് ചാലായിറിന്റെ ജലനിരപ്പ് താഴാതെ സംരക്ഷിക്കുന്നത്. എന്നാല്‍, ചാലിയാറിലെ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ മാലിന്യം നിറഞ്ഞതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അരിക്കോട്, എടവണ്ണ ടൗണുകളില്‍ലിന്നു മാലിന്യം ചാലിയാറിലേക്ക് ഒഴുക്കുന്നതായും നേരത്തെ പരാതി ഉര്‍ന്നിരുന്നു. ഇതിനു വേണ്ട നടപടിയെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കടുത്ത ജലക്ഷാമം നേരിടുമ്പോഴും വന്‍തോതിലുള്ള അനധികൃത മണല്‍വാരലും ചാലിയാറില്‍ നടക്കുകയാണ്. അതേസമയം, സ്വകാര്യമായി കുടവെള്ളം വിതരണം ചെയ്യുന്നവര്‍ക്ക് കടുത്ത ജലക്ഷാമം ചാകരക്കാലമാണ്. അയിരം ലിറ്റര്‍ ശുദ്ധജലത്തിന് 300 രൂപ മുതല്‍ 600 രൂപവരെയാണു വിതണക്കാര്‍ ഈടാക്കുന്നത്. എന്നാല്‍, പണം നല്‍കിയാലും കുടിവെള്ളം ലഭിക്കാനില്ലാ താനും. സ്രോതസ്സുകളിനിന്നു വെള്ളം ലഭിക്കാത്തതാണു ഇതിനു കാരണം.
Next Story

RELATED STORIES

Share it