wayanad local

വേനല്‍മഴയില്‍ വാഴക്കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല



കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തില്‍ 2013-14ലെ വേനല്‍മഴയില്‍ വാഴകൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. ഇക്കാര്യത്തില്‍ പരാതിയുമായി എത്തുന്ന കൃഷിക്കാര്‍ക്കു മുന്നില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്. 2013-14ലെ വേനല്‍മഴയിലെ കൃഷിനാശത്തിനു സമാശ്വാസധനം അനുവദിച്ച് ഉത്തരവായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. ശക്തമായ മഴയിലും കാറ്റിലും 2013-14 സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ 36ഉം ഏപ്രിലില്‍ 111ഉം കര്‍ഷകരുടെ തോപ്പുകളിലാണ് വാഴകള്‍ കൂട്ടത്തോടെ നശിച്ചത്. ചില തോപ്പുകളില്‍ ഒരു വാഴപോലും അവശേഷിക്കാതെ കാറ്റെടുത്തു. ചുണ്ടക്കര തറപ്പേല്‍ തോമസിന്റെ 1,500 വാഴകളാണ് ഒറ്റയടിക്ക് നശിച്ചത്. കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകരും യഥാസമയം കൃഷിഭവനില്‍ വിവരം അറിയിക്കുകയും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുകയും ചെയ്തതാണ്. ഉദ്യോഗസ്ഥര്‍ ഓരോ അപേക്ഷകന്റെയും കൃഷിസ്ഥലം സന്ദര്‍ശിച്ച് നഷ്ടം തിട്ടപ്പെടുത്തുകയുമുണ്ടായി. 147 കര്‍ഷകരുടേതായി ഒരു ലക്ഷത്തോളം വാഴയാണ് നശിച്ചത്. കുറഞ്ഞത് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കണം. ഈ തുക അനുവദിക്കാത്തതില്‍ ശക്തമാണ് കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം. പണം പലിശയ്ക്ക് കടം വാങ്ങിയടക്കം ഇറക്കിയ കൃഷിയാണ് നശിച്ചത്. 2013-14നു മുമ്പും പിമ്പും സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭത്തിലുണ്ടായ കൃഷിനാശത്തിനു    നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്. എന്നിരിക്കെ, 2013-14ലെ വേനല്‍മഴയില്‍ വാഴകൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് കണിയാമ്പറ്റ മില്ലുമുക്കിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് തെങ്ങില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it