വേനല്‍ച്ചൂട്: ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം:  ട്രാഫിക് മാനേജ്‌മെന്റ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും കുടിവെള്ള വിതരണത്തിനു സൗകര്യമൊരുക്കണമെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
ചൂട് കൂടുന്ന സാഹചര്യത്തിലും ഉല്‍സവ സീസണ്‍ ആയതിനാലും ഉദ്യോഗസ്ഥര്‍ ട്രാഫിക് ഡ്യൂട്ടിയിലും മറ്റു പുറംജോലികളിലുമായിരിക്കും. അതുകൊണ്ടു തന്നെ ചൂട് ഏല്‍ക്കുന്നതിനും നിര്‍ജലീകരണത്തിനും സാധ്യത കൂടുതലാണ്.സിറ്റി, റൂറല്‍, അര്‍ബന്‍ പ്രദേശങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും  കുടിവെള്ളം ലഭിക്കുന്നുണ്ടെന്നു ബന്ധപ്പെട്ട ജില്ലാ പോലിസ് മേധാവിമാരും ഐജിമാരും ഉറപ്പുവരുത്തണമെന്നും ബെഹ്‌റ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it