thrissur local

വേനല്‍ക്കാല ക്യാംപ് ഏപ്രില്‍ 4 മുതല്‍

മാള: ഹോളിഗ്രേസ് അക്കാദമി മാളയില്‍ ഏപ്രില്‍ നാല് മുതല്‍ 30 വരെ വേനല്‍ക്കാല ക്യാമ്പ് വേനല്‍കൂട്ടം സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് ഓരോയിനങ്ങളിലും പരിശീലനം നല്‍കുക. ഓരോ സംഘത്തിനും പത്ത് ദിവസത്തെ പരിശീലനമാണ് നല്‍കുക.
സ്വിമ്മിംഗ്, സ്‌പേസ് വാക്ക്, ഹോറിസോണ്ടല്‍ നെറ്റ്, റോക്ക് ക്ലൈംപിംഗ്, ടാര്‍സന്‍ സ്വിംഗ്, ബര്‍മ്മാ ബ്രിഡ്ജ്, റാപ്ലിംഗ്, ലൂപ്പ് ബ്രിഡ്ജ്, കമാന്റൊ നെറ്റ്, സിപ്പ് ലൈന്‍, പെയിന്റ് ബോള്‍ ഷൂട്ടിംഗ്, ഹോഴ്‌സ് റൈഡിംഗ്, എത്തിക്‌സ് ആന്റ് വാല്യൂ എജുക്കേഷന്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഇംഗ്ലീഷ് ഗ്രാമര്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുക. നീന്തല്‍ പരിശീലനത്തിനായി വലിയ നീന്തല്‍ കുളവും കുട്ടികള്‍ക്കായുള്ള ചെറിയ കുളവുമുണ്ട്. പ്രായഭേദമന്യേ ഏതൊരാള്‍ക്കും പ്രവേശനം നല്‍കും. ആണ്‍കുട്ടികള്‍ക്കും പെ ണ്‍ കുട്ടികള്‍ക്കും വ്യത്യസ്ഥമായ സമയ ക്രമീകരണമാണ്. വിദ്യഭ്യാസ സ്ഥാപനങ്ങളുടേയോ മറ്റു സ്ഥാപനങ്ങളുടേയോ നേതൃത്വത്തില്‍ എത്തുന്ന 10 പേരില്‍ കുറയാത്ത സംഘങ്ങള്‍ക്ക് ഫീസിളവ് നല്‍കും. 20 കുട്ടികളില്‍ കൂടുതലായുള്ള സ്ഥലങ്ങളില്‍ നിന്നും ബസ് സൗകര്യമുണ്ടാകും. ഓരോ ബാച്ചിനും മിനിമം 10 ദിവസം വീതമാണ് ക്ലാസ്സുകള്‍ നല്‍കുക. ഹോളിഗ്രേസ് ഫുഡ് മാളില്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതിനും കഴിക്കുന്നതിനും സൗകര്യമുണ്ട്. ഫോണ്‍ 99619 38857, 9497736308. പ്രവര്‍ത്തന ചെലവിന് ആനുപാതികമായി ചെറിയ ഫീസീടാക്കിയാണ് പ്രവേശനം.  0480 2897275, 94009 87562, 9495634336, 9744174106 എന്നീ നമ്പറുകളുമായി ബന്ധപ്പെടണമെന്നും ബെന്നി ജോണ്‍ ഐനിക്കല്‍, ജോളി വടക്കന്‍, ബേബി വെട്ടിയാടന്‍ തുടങ്ങിയവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it