kozhikode local

വേനലവധി കഴിഞ്ഞു; ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക്‌

വടകര: മധുരമൂറുന്ന വേനലവധി കഴിഞ്ഞ് അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ എത്തിയ കുരുന്നുകളെ വിപുലമായി പരിപാടികളോടെയാണ് അധ്യാപകരും മറ്റു വിദ്യാര്‍ത്ഥികളും വരവേറ്റത്. അക്ഷരദീപം തെളിയിച്ചും, പല നിറത്തില്‍ പേരെഴുതിയും കുരുന്നുകളെ വരവേറ്റു. വര്‍ണശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. സ്‌കൂളുകളില്‍ വര്‍ണങ്ങളാല്‍ ചമയം തീര്‍ത്താണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. മധുര വിതരണവും, വിവിധ കിറ്റ് വിതരണവും നടന്നു.
വടകര വിദ്യാഭ്യാസ ജില്ലാ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മടപ്പള്ളി ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടികെ രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മനോജ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍, യുഎല്‍ എഡ്യു ഡയറക്ടര്‍ ഡോ.ടിപി സേതുമാധവന്‍, പ്രിന്‍സിപ്പാള്‍ സികെ നിഷ, വാര്‍ഡ് മെമ്പര്‍ പി പ്രസീത, കെ ഷര്‍ളി, പ്രസീത് അജിത്ത്, സികെ വിജയന്‍, പിടിഎ പ്രസിഡന്റ് കെ സന്തോഷ് കുമാര്‍, ഹെഡ്മാസ്റ്റര്‍ കെപി ധനേഷ് സംസാരിച്ചു. ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഉന്നത വിജയം നേടി വിദ്യാര്‍ത്ഥിനികളെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
വടകര നഗരസഭാ തല സ്‌കൂള്‍ പ്രവേശനോത്സവം നടക്കുതാഴ ജെബി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റീനാ ജയരാജ് അധ്യക്ഷത വഹിച്ചു. എഇഒ പി വേണുഗോപാലന്‍, റിട്ട:ഡിഡിഇ പിപി ദാമോദരന്‍, വി ഗോപാലന്‍, പുറ േന്താടത്ത് സുകുമാരന്‍, കെസി പവിത്രന്‍, പുറന്തോടത്ത് ഗംഗാധരന്‍, ഗൗരി ടീച്ചര്‍, പ്രമോദ് സസാരിച്ചു.
ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രമേഷ് നൊച്ചാട്ട് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുള്ള കിറ്റുകള്‍ വിതരണം ചെയ്തു.സ്‌കൂള്‍ മാനേജര്‍ തറമ്മല്‍ മൊയ്തു, മദര്‍ പിടിഎ പ്രസിഡന്റ് സരിത, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, ഹെഡ് മാസ്റ്റര്‍ അസീസ് അക്കാളി, സിഎച്ച് മൊയ്തു സംസാരിച്ചു.
അറക്കിലാട് സരസ്വതി വിലാസം എല്‍പി സ്‌കൂള്‍ പ്രവേശനോത്സവം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പികെ ബിജീഷ്, ഹെഡ്മാസ്റ്റര്‍ പി സോമശേഖരന്‍, എസ് സതി സംസാരിച്ചു.
പതിയാരക്കര ആറങ്ങോട്ട് എംഎല്‍പി സ്‌കൂള്‍ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ വിവി രഗീഷ് ഉദ്ഘാടനം ചെയ്തു. വര്‍ണ ശബളമായ ഘോഷയാത്രയോടെ പുതിയ കെട്ടിടത്തിലേക്ക് കുട്ടികള്‍ പ്രവേശിച്ചു. പിടിഎ വൈസ് പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി അമീറലി, കെ സവിത, പി കരീം, അസൈനാര്‍ ഹാജി, സിപി അബ്ദുള്‍മജീദ് മൗലവി, പിപി ബാബുരാജ് സംസാരിച്ചു.
പുറങ്കര മാപ്പിള ജെബി സ്‌കൂള്‍ പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ പി സഫിയ ഉദ്ഘാടനം ചെയ്തു. പിവി അബ്ബാസ് അധ്യക്ഷത വഹിച്ചു. പ്രഭാവതി, പിവി ഹാഷിം, ബൈജ, ബിന്ദു സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പുസ്തകം വിതരണം ചെയ്തു.
ആയഞ്ചേരി എംഎല്‍പി സ്‌കൂള്‍ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ രൂപ കേളോത്ത് ഉദ്ഘാടനം ചെയ്തു. മാനേജര്‍ പികെ അച്ചുതന്‍ നാഗതര്‍ക്ക് ഗിഫ്റ്റ് നല്‍കി. പിടിഎ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കെ കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ മധുര വിതരണവും, സികെ മൂസ മാസ്റ്റര്‍ വൃക്ഷ തൈ വിതരണവും നടത്തി. അധ്യാപകര്‍ കുട്ടികളെ അക്ഷര തൊപ്പി അണിയിച്ചാണ് സ്വീകരിച്ചത്. എന്‍കെ സുരേഷ് ബാബു, ഹെഡ്മാസ്റ്റര്‍ ടിവി ഭരതന്‍, കെ സാജിത ടീച്ചര്‍, എം വിജിത ടീച്ചര്‍, ജിഎസ് ശലഭ മോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഓര്‍ക്കാട്ടേരി എംഇഎസ് സ്‌കൂള്‍ പ്രവേശനോത്സവം വിവിദ പരിപാടികളോടെ നടത്തി. പരിപാടി പ്രൊഫ.കടത്തനാട്ട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെകെ മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ഇസ്മായില്‍, പിടിഎ പ്രസിഡന്റ് ജാഫര്‍ തങ്ങള്‍, കെകെ അമ്മദ്, കിടഞ്ഞോത്ത് മുമ്മദ് ഹാജി, കെഇ ഇസ്മായില്‍, മുജീബ് റഹാമാന്‍, പ്രിന്‍സിപ്പാള്‍ സുനില്‍ കുഞ്ഞിത്തയ്യില്‍, നിഷ ടീച്ചര്‍ സംസാരിച്ചു.
ഒഞ്ചിയം പഞ്ചായത്ത് തല പ്രവേശനോത്സവം ഘോഷയാത്രയോടെ ഒഞ്ചിയം എല്‍പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികല ദിനേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എല്‍എസ്എസ് നേടിയ സ്‌കൂള്‍ കുട്ടികളെയും, എസ്എസ്എല്‍പി, പ്ലസ് ടു ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. സിഎച്ച് റിലീഫ് കമ്മിറ്റി ഒഞ്ചിയത്തിന്റെ വക വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റി വിതരണവും ചെയ്തു. പിടിഎ പ്രസിഡന്റ് ഹമീദ് അധ്യക്ഷത വഹിച്ചു. കെപി അനൂപ് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ബേബി ഗിരിജ, സുരേഷ് മാസ്റ്റര്‍, ഷിബു മാസ്റ്റര്‍, പി ശ്രീജിത്ത്, ഹരിദാസന്‍, കെകെ ഹാരിസ്, മന്‍സൂര്‍, രമ്യ പ്രവീണ, അഷ്‌റഫ് മാസ്റ്റര്‍ സംസാരിച്ചു.
മയ്യന്നൂര്‍ എംസിഎം യുപി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കൊടക്കലാക്കണ്ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹരിത വിദ്യാലയം പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം വടകര സബ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ധീന്‍ പ്ലാവിന്‍ തൈ നട്ട് നിര്‍വ്വഹിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ ടി ജമാലുദ്ധീന്‍ മികവ് അവതരണവും സ്‌കൂള്‍ മാനേജര്‍ ഇ. തറുവയി ഹാജി അക്കാദമിക് കലണ്ടര്‍ പ്രകാശനവും നടത്തി. നവാഗതര്‍ക്കുള്ള പഠനോപകരണ വിതരണം പിടിഎ അംഗങ്ങള്‍ കെ മോഹനന്‍, ചെത്തില്‍ സുബൈര്‍, സിറാജുദ്ദീന്‍ വിതരണം ചെയ്തു. ടികെ ഖദീജ, കെ അബ്ബാസ്, എംടി നാസര്‍, കെ ജുനൈദ്, സിവി ശരീഫ്, ജസ്‌ന, സിന്ധു, ജിന്‍സ, ഹെഡ് മിസ്ട്രസ് എസി ഹാജറ, സ്റ്റാഫ് സെക്രട്ടറി ടിപി ഹസ്സന്‍ സംസാരിച്ചു.
മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രവേശനോത്സവം വടകര ഡിവൈഎസ്പി സിആര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ടിവി രമേശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആര്‍പി വിനോദന്‍ മാസ്റ്റര്‍, മടപ്പള്ളി കോളേജ് മലയാള വിഭാഗം പ്രൊഫസര്‍ കെവി സജയ്, ബാലനടി അവാര്‍ഡ് ജേതാവ് നക്ഷത്ര മനോജ്, പിടിഎ പ്രസിഡന്റ് കെ ഭാസ്‌ക്കരന്‍, മാനേജ് കമ്മിറ്റിയംഗം പി രാജന്‍, എന്‍ നിധിന്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപടികളും അരങ്ങേറി.
പഴങ്കാവ് പുളിഞ്ഞോളി എസ്ബി സ്‌കൂളിലെ പ്രവേശനോത്സവവും എല്‍കെജി, യുകെജി ക്ലാസുകളുടെ ഉദ്ഘാടനവും വടകര നഗരസഭാംഗം പി അശോകന്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് ടി രതി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി കുഞ്ഞിരാമന്‍ നാവാഗതര്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്തു. മാതൃസംഘം അധ്യക്ഷ എംപി ജിഷ, കെ പ്രവീണ്‍ കുമാര്‍, ഹെഡ് മിസ്ട്രസ് ബികെ അനിത, എഎം മുഹമ്മദ്  സംസാരിച്ചു. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, വെല്‍ഫെയര്‍ കമ്മിറ്റി, പിടിഎ, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് തലേ ദിവസം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവേശനോത്സവ വിളംബര ജാഥ നടത്തി.
മയ്യന്നൂര്‍ എല്‍പി സ്‌കൂളിലെ പ്രവേശനോത്സവം വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെകെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കണ്യത്ത് കുമാരന്‍, വിനോദ്, ഭാസ്‌കരന്‍, കെകെ കൃഷ്ണന്‍, പിപി വിനോദന്‍, പാറക്കല്‍ രാജന്‍, സി സുബൈര്‍, സി അനുരുദ്ദന്‍, പി മോഹന്‍ദാസ്, കെ സുബിഷ സംസാരിച്ചു.
ആയഞ്ചേരി: ആയഞ്ചേരി എംഎല്‍പി സ്‌കൂള്‍ പ്രവേശനോല്‍സവം വാര്‍ഡ് മെമ്പര്‍ രൂപ കേളോത്ത് ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി കെ അച്യുതന്‍ നവാഗതര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പിടിഎ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് അധ്യക്ഷതവഹിച്ചു. അധ്യാപകര്‍ കുട്ടികളെ അക്ഷരത്തൊപ്പി അണിയിച്ച് സ്വീകരിച്ചു. പ്രധാനധ്യാപകന്‍ ടി വി ഭരതന്‍, എന്‍ കെ സുരേഷ് ബാബു, കെ സാജിത, എം വിിത, ശലഭമോള്‍, കെ കുട്ടികൃഷ്ണന്‍, സി കെ മൂസ്സ നേതൃത്വം നല്‍കി.
പേരാമ്പ്ര സ്‌കൂള്‍
പ്രവേശനോല്‍സവം
പേരാമ്പ്ര: ഒരു വിഭാഗം കുട്ടികള്‍ മാത്രം പഠിക്കാനെത്തുന്നു എന്നതിന്റെ പരില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടായ പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്—ക്കുളില്‍ നടന്ന പ്രവേശനോല്‍സവം ഗ്രാമപഞ്ചായത്ത് അംഗം മിനി പൊന്‍പറ ഉദ്ഘാടനം ചെയ്തു.
സാംബവ കോളനിക്ക് സമീപം സ്ഥതിചെയ്യുന്ന വിദ്യാലയത്തില്‍ മറ്റ് സമുദായത്തില്‍ നിന്ന് ഈ വര്‍ഷവും ആരും പഠിക്കാനെത്തിയില്ല. കഴിഞ്ഞ വര്‍ഷം 14 വിദ്യാര്‍ത്ഥാളുണ്ടായിരുന്ന ഇവിടെ ഇത്തവണ 16 പേരായി. മികച്ച ഭൗതിക സൗകര്യങ്ങളുള്ള ഇവിടെ സ്‌കൂളിനോട് ചേര്‍ന്ന നഴ്—സറിയില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് അഡ്മിഷന്‍ എടുത്തത്. പല സന്നദ്ധ സംഘടനകളും പഠനോപകരണങ്ങള്‍ ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി എത്തിച്ചിരുന്നു. എസ്ഡി ഫൗണ്ടേഷന്‍ ആലപ്പുഴയാണ് ബാഗുകള്‍ നല്‍കിയത്. കെഎസ്‌യു,എസ്എഫ്—ഐ തുടങ്ങിയ സംഘടനകളും വ്യക്തികളും മറ്റ് ഉപകരണങ്ങള്‍ നല്‍കി. പിടിഎ പ്രസിഡന്റ് കെ കെ രാഹുല്‍ അധ്യക്ഷനായി. പധാനാധ്യാപകന്‍ രഘുദാസ് തെറ്റിയില്‍, കെ ഷൈജു, കെ കെ പ്രജീഷ്, പി സി ശ്രുതി, ടി അഞ്ജു സംബന്ധിച്ചു.
കൂത്താളിഗ്രാമപഞ്ചായത്ത് പ്രവേശനോല്‍സവം കൂത്താളി.എയുപി സ്—കൂളില്‍ പിടിഎ പ്രസിഡണ്ട് വി കെ ബാബുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത്  പ്രസിഡണ്ട് കെ പി അസ്സന്‍കുട്ടി അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒന്നാം തരത്തിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളെ അക്ഷര കിരീടമണിയിച്ചും പഠന ക്വിറ്റ് വിതരണം ചെയ്തും സ്വീകരിച്ചു. മികച്ചകര്‍ഷകവിദ്യാര്‍ത്ഥികള്‍ക്ക് റോട്ടറി ക്ലബ്ബ് പ്രതിനിധി ഗിരീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കൂത്താളി ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന മികച്ച വായനക്കാരിയായ തെക്കേവീട്ടില്‍ ലക്ഷ്മി അമ്മയെ പുസ്തകവും പേനയും നല്‍കി ആദരിച്ചു. കൂത്താളി ഗ്രാമപഞ്ചായത്തില്‍ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട കൂത്താളി എയുപി സ്—കൂളിലെ എല്ലാ അധ്യാപകര്‍ക്കും സ്—കൂള്‍ പിടിഎയുടെ ഉപഹാരം പുസ്തകവും പേനയും പൂവും നല്‍കി. കഴിഞ്ഞ അധ്യയന വര്‍ഷത്തെ എല്‍എസഎസ് വിജയികളെ അനുമോദിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ഷിജു പുല്യോട്ട്, ഇ ടി സത്യന്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്—സണ്‍ ബിജി കണ്ണിപൊയില്‍, എംപിടിഎ പ്രസിഡണ്ട് ശാലിനി, പി അച്ചുതന്‍, ആര്‍ കെ മുനീര്‍, പ്രധാനധ്യാപിക കെ ഉഷ, സ്റ്റാഫ് സെക്രട്ടറി പ. ആദര്‍ശ് സംസാരിച്ചു.
പേരാമ്പ്ര എന്‍ഐഎല്‍പി സ്—കൂള്‍ പ്രവേശനോല്‍സവത്തില്‍ മാജിക് അവതരിപ്പിച്ച് വിവിധ വര്‍ണത്തിലുള്ള പൂക്കള്‍ വിതരണം ചെയ്ത് നവാഗതരെ വരവേറ്റുകൊണ്ട്  പി എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയതു. സ്—കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ‘ഹാപ്പി ഡെ’’നിറക്കൂട്ട് പതിപ്പ് എന്‍ഐഎംഎല്‍പിസ്—കൂള്‍ മുന്‍ പ്രധാനധ്യാപകന്‍ എ അമ്മദ് ഉപഹാരമായി കുരുന്നുകള്‍ക്ക് നല്‍കി. പുതുതായി 49 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. പ്രധാനധ്യാപിക ഇ ആയിഷ അധ്യക്ഷത വഹിച്ചു. സി ഷമീര്‍, എസ് കെ ലത്തീഫ്, കെ കെ ഷാഫി, പി എം ഷീജ, എം എം മുഹിയിദ്ദീന്‍, ഇ കെ മുഫീദ, വി പി മുബീന, ടി പ്രജില, കെ കെ നഫ്—ല, ഇ പി ലത്തീഫ്,  എന്‍ പി എ കബീര്‍ സംസാരിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകവും, യൂനിഫോമും, പായസവും വിതരണം ചെയ്തു.
വിളയാട്ടൂര്‍
എളമ്പിലാട്
എംയുപി സ്‌കൂള്‍
മേപ്പയൂര്‍: വിളയാട്ടൂര്‍ എളമ്പിലാട് എംയുപി സ്‌കൂള്‍ പ്രവേശനോല്‍സവം നാടക പ്രവര്‍ത്തകന്‍ എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് മെംബര്‍ ഷര്‍മിന കോമത്ത് പാഠപുസ്തകത്തിന്റെയും യുനിഫോമിന്റെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു. നാടന്‍ പാട്ട് കലാകാരന്‍ മജീഷ് കാരയാട് നാട്ടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.അനില്‍കുമാര്‍, ഇ കെ മുഹമ്മദ് ബഷീര്‍, സ്വപ്‌ന, പ്രദീപ് മുദ്ര ഫിയാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it