kannur local

വേനലവധിക്ക് വിട; കുരുന്നുകള്‍ ഇന്ന് സ്‌കൂളിലേക്ക്

കണ്ണൂര്‍: രണ്ടുമാസം നീണ്ട അവധിയുടെ ആലസ്യത്തിനും ആഘോഷത്തിനും വിട. അധ്യയനവര്‍ഷാരംഭത്തിന് മണിമുഴക്കം. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലേത് ഒഴികെ ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് ഇന്നു തുറക്കും. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് കലക്ടര്‍ അറിയിച്ചു. ഒന്നാം ക്ലാസിലെത്തുന്ന നവാഗതര്‍ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ ഇന്നു വിദ്യാലയങ്ങളിലെത്തും.
വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ അണിഞ്ഞൊരുങ്ങി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് പുസ്തകവും ബാഗും കുടയും മധുരവും കൈനിറയെ സമ്മാനങ്ങളും.
മിക്ക സ്‌കൂളുകളും ചായം തേച്ചും അറ്റകുറ്റപ്പണികള്‍ നടത്തിയും പുതുമോടി വരുത്തി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് പ്രവേശനോല്‍സവം. ഇക്കുറി കൂടുതല്‍ കൂട്ടികള്‍ പൊതുവിദ്യാലയത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണു സൂചന. ആറാമത്തെ പ്രവൃത്തിദിനം കഴിഞ്ഞ ശേഷമേ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം കൃത്യമായി അറിയാനാവൂ.
Next Story

RELATED STORIES

Share it