malappuram local

വേനലവധിക്ക് കുട്ടികളെ പോറ്റിവളര്‍ത്താന്‍ തയ്യാറുണ്ടോ?

മലപ്പുറം: വിവിധ കാരണങ്ങളാല്‍ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാന്‍ സാധിക്കാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ പോറ്റിവളര്‍ത്തുന്ന (ഫോസ്റ്റര്‍ കെയര്‍)പദ്ധതിയുടെ നാലാം പതിപ്പിന് മലപ്പുറം ജില്ലയില്‍ തുടക്കം കുറിക്കുന്നു. ഗവ. ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്നകുട്ടികളെ രണ്ടുമാസത്തെ അവധിക്കാലത്ത് വീടുകളിലെ സാഹചര്യം പരിചയപെടുത്തുന്നതിനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ ഒരു അനുഭവം നല്‍കുന്നതിനുമായിട്ടാണു പോറ്റിവളര്‍ത്തല്‍ പദ്ധതി നടപ്പില്‍ വരുത്തുന്നത്.
കേരള സര്‍ക്കാര്‍ വനിതാ ശിശു വികസനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുനിറ്റ് മുഖേനയാണ് അവധിക്കാല പോറ്റി വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്.  കുട്ടികളെ രണ്ടു മാസക്കാലം സ്വന്തം വീട്ടില്‍ പോറ്റി വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് നിശ്ചിത ഫോറത്തില്‍ മലപ്പുറം ജില്ലാ ചൈല്‍ഡ്‌പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ 23വരെ അപേക്ഷ സമര്‍പ്പിക്കണം.
ആറു വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള   ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഉള്‍പ്പടെ 15 കുട്ടികളെയാണ് ഈ വേനലവധിക്ക് പോറ്റി വളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. രണ്ടുമാസക്കാലം കുട്ടികള്‍ക്ക് വീടിന്റെ അന്തരീക്ഷം പരിചയപെടുത്തി അവരുടെ ഉന്നമനത്തിന് ഉതകുന്ന തരത്തില്‍ സംരക്ഷണം നല്‍കാന്‍സാധിക്കുന്ന 35 വയസ്സ് പൂര്‍ത്തിയായ ഏതൊരു ദമ്പതികള്‍ക്കും മേല്‍ പദ്ധതി പ്രകാരം കുട്ടികളെ പോറ്റി വളര്‍ത്തുന്നതിന് അപേക്ഷസമര്‍പ്പിക്കാം. നിലവില്‍ സ്വന്തം കുട്ടികള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
നിലവില്‍ രണ്ടുമാസത്തേക്ക് താല്‍ക്കാലികമായിട്ടാണ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം കുട്ടികളെ കുടുംബങ്ങളിലേക്ക് നല്‍കുന്നതെങ്കിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും താല്‍പ്പര്യം പരിഗണിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന കാലാവധി നീട്ടി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ 9895701222, 048329788 88 എന്ന നമ്പറിലോ റരുൗാു ാ@ഴാമശഹ.രീാ എന്ന വിലാസത്തിലോ ബന്ധപ്പെടാം.
Next Story

RELATED STORIES

Share it