kozhikode local

വേദികളില്‍ പരസ്പര സ്‌നേഹത്തിന്റെ അലയൊലി മുഴങ്ങണം: യു എ ഖാദര്‍

പേരാമ്പ്ര: കലോല്‍സവ വേദികളില്‍ പരസ്പര സ്‌നേഹത്തിന്റെ അലയൊലികള്‍ മുഴങ്ങണമെന്ന്  കഥാകാരന്‍ യു എ ഖാദര്‍. മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ച കൂടിക്കൂടി വരികയാണ്. സ്‌നേഹത്തെ മതില്‍കെട്ടി വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുണ്ട്. ഇത്തരത്തില്‍ വേര്‍തിരിവുണ്ടാക്കുന്ന വേലിക്കെട്ടുകള്‍ പൊളിച്ചെറിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റവന്യൂ ജില്ലാ കലോല്‍സവം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
കലാകാരന് ജന്മസിദ്ധി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് തെളിയിക്കാനുള്ള വേദിയാണ്  കലോല്‍സവം.   സര്‍ഗാത്മക കഴിവ് പ്രകടിപ്പിക്കാന്‍ കനേഷുമാരി എടുക്കുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്. മുമ്പ് ഇത്തരം സാഹചര്യം ഇല്ലായിരുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരുടെ ഗണം ഏതാണെന്ന് മുമ്പൊന്നും ചിന്തിച്ചിരുന്നില്ല. ഈ സാഹചര്യം പതുക്കെ മാറുകയാണ്. ശിവതാണ്ഡവം അവതരിപ്പിക്കുന്ന കുട്ടിയുടെ ഗണം തേടിപ്പോവാതെ നൃത്തം അവതരിപ്പിച്ചത് നന്നായോ എന്നാണ് നോക്കേണ്ടത്.
എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യര്‍ അറിയാതെ തന്നെ വേര്‍തിരിക്കപ്പെടുന്നു.  മനുഷ്യസ്‌നേഹമാണ്  കലയുടെ പൊരുളെന്ന് തിരിച്ചറിയണം.
കലാരൂപത്തോട് നീതി പുലര്‍ത്തേണ്ടതുണ്ട്. കലയിലൂടെയാണ് മനുഷ്യര്‍ തമ്മിലുള്ള ബന്ധം ശക്തമായത്. ആ ബന്ധത്തിന്റെ സംശുദ്ധി മനസ്സില്‍ നിന്ന് എടുത്ത് മാറ്റാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍ കടലുണ്ടി എംഎല്‍എ  അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍, പാറക്കല്‍ അബ്ദുല്ല, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എ സി സതി, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന, ഡിഡിഇ ഇ കെ സുരേഷ് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it