thrissur local

വേദനിക്കുന്ന മനസ്സില്‍ നിന്നാണ് ഉത്തമ കലയുണ്ടാകുന്നത് : വൈശാഖന്‍



തൃശൂര്‍: വേദനിക്കുന്ന മനസ്സില്‍നിന്നാണ് ഉത്തമമായ കലയും സാഹിത്യവും ഉണ്ടാകുന്നതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു.   എസ്എന്‍ ശ്രീ പ്രകാശിന്റെ ഇംഗ്ലീഷ് നോവലായ “കാന്റില്‍സ് ഓണ്‍ വേവ്‌സ്’ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ    ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം. മനുഷ്യനിര്‍മിതദുരന്തങ്ങളാലും പ്രകൃതിദുരന്തങ്ങളാലും മറ്റും അനാഥമാക്കപ്പെടുന്ന നിസ്സഹായരുടെ നിശ്വാസങ്ങളാണ് ആധുനിക കാലത്ത് എഴുത്തില്‍ പ്രതിഫലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ സുഹൃത് സമിതി സംഘടിപ്പിച്ച  ചടങ്ങില്‍ വിജയന്‍ മടപ്പിള്ളി അധ്യക്ഷതവഹിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, റഫീക് അഹമ്മദ്, കവിതാ ബാലകൃഷ്ണന്‍, വിആര്‍ അജിത്കുമാര്‍, ഡോ.എംഎന്‍ വിനയകുമാര്‍, ആര്‍ ജയചന്ദ്രന്‍പിള്ള, വിജേഷ് എടക്കുന്നി, എസ്എന്‍ ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it