kozhikode local

വേതനം വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം : സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍



കോഴിക്കോട്: സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതി(ഐആര്‍സി)യുടെ മിനിമം വേജസ് കമ്മിറ്റി 14ന് നഴ്‌സുമാരുടെ അടിസ്ഥാന വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ 15മുതല്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ. യുഎന്‍എ കോഴിക്കോട് ജില്ലാ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികളില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് യുഎന്‍എ മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ മാസം 10 നകം തീരുമാനമെടുത്തില്ലെങ്കില്‍ സമരം ചെയ്യാനുള്ള അനുമതിക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് അനു ജോണ്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി സുധീപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം അനീഷ് മാത്യു, കോഴിക്കോട് ജില്ലാ സെക്രട്ടറി മിനി ബോബി, വയനാട് ജില്ലാ സെക്രട്ടറി എന്‍ കെ ജാനിഷ്, സംസ്ഥാന കമ്മിറ്റിയംഗം മിഥുന്‍ ആര്‍ നായര്‍, സുഹൈല്‍, സുഹൈബ് മുഹമ്മദ് ഷാഹിദ് സംസാരിച്ചു.
Next Story

RELATED STORIES

Share it