thrissur local

വേണ്ടത് ജനപങ്കാളിത്തവും വിദ്യാര്‍ഥികേന്ദ്രീകൃത ബോധനരീതിയും: മന്ത്രി എ സി മൊയ്തീന്‍

കുന്നംകുളം: പൊതുവിദ്യാലയങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും സംരക്ഷണത്തിനും വികസനത്തിനും വേണ്ടത് വിദ്യാര്‍ത്ഥി കേന്ദ്രീകൃത ബോധനരീതിയും ജനപങ്കാളിത്തവുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുപങ്കാളിത്തത്തോടെ പഴഞ്ഞി ജിവിഎച്ച്എസ്എസ് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ മൂന്നു കോടി രൂപയും മറ്റു തുക ജനപങ്കാളിത്തത്തോടെയും  സമാഹരിക്കണം. രാജ്യത്തിനകത്തും പുറത്തുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായം തേടണം.  സ്‌കൂളിന്റെ ഭാവി വികസനം സ്വന്തം കുടുംബത്തിന്റേതു  പോലെ കാണണമെന്നും മന്ത്രി പറഞ്ഞു.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അധ്യക്ഷത വഹിച്ചു. കാട്ടാകാമ്പല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ ഇക്ബാല്‍, പ്രിന്‍സിപ്പാല്‍ ശാലിന്‍ ചന്ദ്ര തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സി ജെ മാഗി സ്വാഗതവും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ അംബിക മേബല്‍ നന്ദിയും പറഞ്ഞു.
കൃത്യവും സമയബന്ധിതവുമായ മാസ്റ്റര്‍ പ്ലാന്‍ സ്‌കൂളിനാവശ്യമെന്നും അത് വെറും കെട്ടിടം പണി അല്ലെന്നും വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുന്നകുളം ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, നഗരസഭ കൗ ണ്‍സിലര്‍ നിഷ ജയേഷ്, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ സച്ചിദാനന്ദന്‍, വി എച്ച് എസ് സി പ്രിന്‍സിപ്പാള്‍ ധന്യ ജോസഫ്, മോഡല്‍ ബോയ്‌സ് ഹെഡ്മിസ്ട്രസ്സ് നസീമ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. പി ടി എ പ്രസിഡണ്ട് ടി മുകുന്ദന്‍ സ്വാഗതവും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ആശാലത നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it