Kottayam Local

വേണ്ടത്ര വില ലഭിക്കുന്നില്ല; വാഴ, കപ്പ കര്‍ഷകര്‍ ദുരിതത്തില്‍

കോട്ടയം: വേണ്ടത്ര വില ലഭിക്കാത്തത് വാഴ, കപ്പ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ഒരു കിലോ കപ്പയ്ക്കു 12 രൂപയും ഏത്തയ്ക്കായ്ക്ക് 28 രൂപയുമാണ് കര്‍ഷകനു ലഭിക്കുന്നത്. ഭൂമി പാട്ടത്തിനെടുത്ത് ബാങ്ക് വായ്പയോടു കൂടി കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഇതോടെ ദുരിത്തിലായിരിക്കുകയാണ്.  ഒരു കിലോ കായ വറുത്തതിന് 320 രൂപയും ഒരു ഏത്തയ്ക്ക ബോളിക്ക് 12 രൂപയുമാണ് വില. എന്നാല്‍ ഇത് ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ വില ഇടിവ് മൂലം ദുരിതത്തിലാണ്്. ഉയര്‍ന്ന തൊഴിലാളി വേതനവും വളത്തിന്റെ ഉയര്‍ന്ന വിലയും കണക്കിലെടുത്താല്‍ കര്‍ഷകന് ഒരു കിലോ കായ്ക്ക് 40 രൂപയെങ്കിലും കിട്ടിയാലേ മുടക്കു മുതല്‍ തിരിച്ചുലഭിക്കുകയുള്ളൂ. കപ്പയുടെ കാര്യത്തില്‍ മൊത്ത കച്ചവടക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. കിലോയ്ക്ക് 25 രൂപയെങ്കിലും കര്‍ഷകന് ലഭിച്ചില്ലെങ്കില്‍ കപ്പ വലിയ നഷ്ടംതന്നെയാണ്. വായ്പ എടുത്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു നിവേദനം നല്‍കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.
Next Story

RELATED STORIES

Share it