kozhikode local

വേണം, ഉള്ളിശേരിക്കുന്നുകാര്‍ക്ക് സ്ഥിരം റോഡ്

ബേപ്പൂര്‍: കോഴിക്കോട് കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ മീഞ്ചന്ത ബൈപ്പാസിന് കിഴക്ക് വശത്തുള്ള ഉളളിശേരിക്കുന്ന്, കോവിലകം പറമ്പ്, പയ്യനാട്ട് പാടം തുടങ്ങിയ സ്ഥലങ്ങളിലെ 600ല്‍ പരം വീടുകളിലെ 5000ല്‍ പരം താമസകാര്‍ക്ക് സ്ഥിരമായ സൗകര്യപ്രദവും യാത്രയോഗ്യമായ വഴി ഇല്ല. ഇപ്പോള്‍ യാത്ര ഗവ. ആര്‍ടസ് & സയന്‍സ് കോളജ് അക്വയര്‍ ചെയതതും എന്നാല്‍ ഇന്നുവരെ യാതൊരു ആവശ്യത്തിനും ഉപയോഗിക്കാത്തതുമായ സ്ഥലത്തുകൂടെയാണ്.
സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് സാമൂതിരിയുടെ കാലം തൊട്ട്  ആശ്രിതരും സില്‍ബന്ധികളും താമസിച്ചിരിന്നത് കോവിലകം പറമ്പിലായിരുന്നു. അന്നുമുതല്‍ ഇവര്‍ യാത്ര ചെയ്തിരുന്നത് ഈ വഴിയിലൂടെയായിരുന്നു. എന്നാല്‍ സാമൂതിരി കോവിലകത്തിന്റെ ഈ സ്ഥലങ്ങള്‍ ആട്‌സ്  കോളജിന് വേണ്ടി അക്വിസിഷന്‍ ചെയ്യുകയും അവര്‍ കൈവശം വച്ച് പോരുകയാണെങ്കിലും നാളിതുവരെ ഒന്നിനും അത് ഉപയോഗപ്പെടുത്തിയിട്ടില്ല.
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായത്‌കൊണ്ട് കോഴിക്കോട് കോര്‍പറേഷ ന്റെയോ എംപി, എംഎല്‍എ  ഫണ്ടോ റോഡ് നിര്‍മിക്കാന്‍ ലഭിക്കുകയില്ല. കുണ്ടും കുഴിയും നിറഞ്ഞ വഴിയലൂടെ പ്രായമുള്ളവരും കുട്ടികളും വളരെ ബുദ്ധിമുട്ടിയാണ് യാത്ര ചെയുന്നത്. മഴക്കാലത്ത് ചളിയും വെള്ളവും നിറയുന്ന വഴികള്‍ വേനല്‍ കാലത്ത് പൊടി പറക്കുന്നതിനാല്‍ യാത്ര ദുഷ്‌കരമാണ്.
ടൂവീലറുകളും കാറുകളും വളരെ പ്രയാസ പ്പെട്ടാണ് ഇതിലുടെ യാത്ര ചെയുന്നത്. വഴി കുണ്ടും കുഴിയും നിറഞ്ഞതിനാല്‍ ഓട്ടോറിക്ഷക്കാര്‍ ഇതുവഴി വരാറില്ല.രോഗികളുടെ കാര്യവും,ജനനം, മരണം, കല്യാണം തുടങ്ങിയ ആഘോഷങ്ങളക്ക് വാഹനങ്ങള്‍ വരാന്‍ സാധിക്കാത്തത് വലിയ  പ്രതിസന്ധി തന്നെയാണ്. വര്‍ഷങ്ങളായി റോഡിന് വേണ്ടിയുള്ള ഇവരുടെ മുറവിളളി അധികാരികള്‍ അവഗണിക്കാറാണ്.
ഇപ്പോള്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സംഘടനകളുടെയും റെസിഡന്റ്‌സ് അസോസിയേഷനുകളുടേയു കൗണ്‍സിലര്‍മാരുടേയും നേതൃത്വത്തില്‍  43 അംഗ മീഞ്ചന്ത ഉള്ളിശ്ശേരിക്കുന്നറോഡ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. കൗണ്‍സിലര്‍ ന്നമ്പിടി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ പി പി ബീരാന്‍ക്കോയ, മുഹമ്മദ് ഷമീല്‍  നേതൃത്വം നല്‍കി .
കണ്‍വീനറായി ടി റുമീസിനേയും ചെയര്‍മാനായി കെ പി അഹമ്മദ് കോയയും(അംമ്പുക്കോയ), ജോയിന്റ് കണ്‍വീനര്‍മാരായി ടി അഹമ്മദ് കബീര്‍, വി എം ഇന്ദിര ടീച്ചര്‍, യു രാജഗോപാല്‍, സി വി സലാം വൈസ് ചെയര്‍മാന്‍മാരായി എം കെ അനിഷ്, സി ചന്ദ്രന്‍, കെ ടി മുഹമ്മദ് ഷമീര്‍, കെ എം ജനാര്‍ദ്ധനന്‍ എന്നിവരേയും ഖജാഞ്ചിയായി തിരുവച്ചിറ മോഹന്‍ദാസിനേയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it