malappuram local

വേട്ടസംഘം പട്രോളിങിനിറങ്ങിയ വനപാലകരെക്കണ്ട് വാഹനങ്ങളും തോക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു

എടക്കര: മൃഗവേട്ടയ്ക്കിറങ്ങിയ സംഘം പട്രോളിങിനിറങ്ങിയ വനപാലകരെക്കണ്ട് വാഹനങ്ങളും തോക്കും ഉപേക്ഷിച്ച് രക്ഷപെട്ടു. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. കാഞ്ഞിരപ്പുഴ വനം സ്റ്റേഷന്റെ പരിധിയില്‍ ബുധനാഴ്ച രാത്രിയിലാണു സംഭവം.
രാത്രി പന്ത്രണ്ടരയോടെ പട്രോളിങിലായിരുന്ന കാഞ്ഞിരപ്പുഴ വനം സ്റ്റേഷന്‍ ജീവനക്കാരാണു വേട്ടയ്ക്കിറങ്ങിയ സംഘത്തെ കണ്ടത്. രണ്ടു മോട്ടോര്‍ ബൈക്കുകളിലായി നാലുപേരാണ്  ഉണ്ടായിരുന്നത്. വനം ജീവനക്കാരെ കണ്ടതോടെ ഇവര്‍ ബൈക്കുകളും തോക്ക്, സെര്‍ച്ച് ലൈറ്റുകള്‍, കത്തി, ഒരു മൊബൈല്‍, ബാഗ് എന്നിവ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി വനം ഉദേ്യാഗസ്ഥര്‍ അറിയിച്ചു. ചുങ്കത്തറ, കൈപ്പിനി എന്നിവിടങ്ങളിലുള്ളവരാണു പ്രതികള്‍. ഇവര്‍ സ്ഥിരമായി വേട്ടക്ക് കാട്ടിലെത്തുന്നതായാണു വിവരം. വന്യമൃഗങ്ങളെ വേട്ടയാടിയ ശേഷം മാംസം വില്‍പന നടത്തുന്ന സംഘമാണിവര്‍.
പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. സംഘത്തില്‍ കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ അശോക് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ സുനില്‍ കുമാര്‍, കെ രമേശ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ മനോജ് കുമാര്‍, വി മുഹമ്മദ് അഷ്‌റഫ്, എം എസ് സമറുദ്ദീന്‍, ഡ്രൈവര്‍ അബ്ദുള്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു. തൊണ്ടി മുതലുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it