Flash News

വേങ്ങര പുതു ചരിത്രം കുറിക്കും: പി അബ്ദുല്‍ മജീദ് ഫൈസി

വേങ്ങര പുതു ചരിത്രം കുറിക്കും: പി അബ്ദുല്‍ മജീദ് ഫൈസി
X


വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി കപടതകള്‍ക്കെതിരെ പുതു ചരിത്രം കുറിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. വേങ്ങരയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെസി നസീറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിനെതിരെ പ്രതികരിക്കാന്‍ പരിമിതികളുണ്ടെന്ന യുഡിഎഫ്, എല്‍ഡിഎഫ് നിലപാടുകള്‍ക്കെതിരെയുള്ള ജനവിധിയായിരിക്കും വേങ്ങര നല്‍കുക. വോട്ടിനു വേണ്ടി ഫാഷിസത്തിനെതിരെ കോപ്രായങ്ങള്‍ കാണിക്കുകയും ഇരുളിന്റെ മറവില്‍ ആര്‍എസ്എസിനും പരവതാനി വിരിക്കുകയും ചെയ്യുന്നത് കേരള ജനത കാണുന്നുണ്ട്. ഇതിനെതിരെ കേരള ജനതക്ക് ബദല്‍ സന്ദേശം നല്‍കുന്ന ജനവിധിയായിരിക്കും വേങ്ങരയില്‍ കാണുകയെന്നും മജീദ് ഫൈസി പറഞ്ഞു.

[related]
Next Story

RELATED STORIES

Share it