Flash News

വേങ്ങര: 71.2 ശതമാനം പോളിങ്

വേങ്ങര:  71.2 ശതമാനം പോളിങ്
X


updating...

7:30:45 PM : 71.2 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്ക് പുറത്തു വന്നു. മണ്ഡലത്തിലെ
റെക്കോര്‍ഡ് പോളിങ് ശതമാനമാണിത്.

6:30: 44 PM : പോളിങ് 70 ശതമാനം കവിഞ്ഞതായി അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല.

6:00:  PM : വോട്ടെടുപ്പ് സമാപിച്ചു



4:57:47 PM : 65 ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തി, പോളിങ് പുരോഗമിക്കുന്നു

1.39.6 PM: 6 മണിക്കൂര്‍ പിന്നിടുമ്പോള്‍ 48.5  ശതമാനം പോളിങ് രേഖപ്പെടുത്തി.

1.03.6PM: 6 മണിക്കൂര്‍ പിന്നിടുമ്പോള്‍ 46 ശതമാനം പോളിങ് രേഖപ്പെടുത്തി.

12.19.6 PM: 5 മണിക്കൂര്‍ പിന്നിടുമ്പോള്‍42.67 ശതമാനം പോളിങ് രേഖപ്പെടുത്തി.

11.06.12 AM: 4 മണിക്കൂര്‍ പിന്നിടുമ്പോള്‍ 24 ശതമാനം പോളിങ് രേഖപ്പെടുത്തി.

11.00.12 AM: 123 നമ്പര്‍ ബൂത്തില്‍ മെഷീന്‍ തകരാറ് വോട്ടിങ്ങ് നിരത്തിവെച്ചു. ഒരു മണിക്കൂറാണ് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുന്നത്. വിവി പാറ്റിനാണ് തകരാറ് സംഭവിച്ചിരിക്കുന്നത്.
10:49: 12 AM: 4 മണിക്കൂര്‍ പിന്നിടുമ്പോള്‍ 21 ശതമാനം പോളിങ് രേഖപ്പെടുത്തി.

10:03:12 AM: 3 മണിക്കൂര്‍ പിന്നിടുമ്പോള്‍ 20.5 ശതമാനം പോളിങ് രേഖപ്പെടുത്തി.
9:37:28 AM: 15 ശതമാനം പോളിങ് രേഖപ്പെടുത്തി.

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി. ഇതുവരെ 51.26 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്.  യുഡിഎഫ് മുന്‍ എംഎല്‍എ കെ എന്‍ എ ഖാദറിനെയും എല്‍ഡിഎഫ് കഴിഞ്ഞതവണ മല്‍സരിച്ച പി പി ബഷീറിനെയും എസ്ഡിപിഐ കെ സി നസീറിനെയും ബിജെപി കെ ജനചന്ദ്രനെയുമാണ് രംഗത്തിറക്കിയിട്ടുള്ളത്. സ്വതന്ത്രരായി കെ ഹംസയും ശ്രീനിവാസുമാണ് ജനവിധി തേടുന്നത്. 1,70,009 വോട്ടര്‍മാരാണ് വേങ്ങര മണ്ഡലത്തിലുള്ളത്. ഇവരില്‍ 87,750 പുരുഷന്മാരും 82,259 സ്ത്രീവോട്ടര്‍മാരുമാണ്. ഇതില്‍ 18,862 വോട്ടര്‍മാര്‍ പ്രവാസികളാണ്. 148 പോളിങ് സ്‌റ്റേഷനുകളുണ്ട്. പൂര്‍ണമായും വിവിപാറ്റ് ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പാണ് വേങ്ങരയിലേത്. ഏതു സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തത് എന്നതിന്റെ രേഖ വോട്ടര്‍ക്ക് നേരിട്ടു കാണാനുള്ള സംവിധാനമാണിത്. വോട്ട് രേഖപ്പെടുത്തിയ സമയത്തു തന്നെ ഏതു സ്ഥാനാര്‍ഥിക്ക് ഏതു ചിഹ്നത്തില്‍ വോട്ട് ചെയ്തുവെന്ന് വോട്ടര്‍ക്ക് ക്രമനമ്പര്‍ അടക്കം സ്‌ക്രീനില്‍ നിന്ന് വായിച്ചെടുക്കാനാവും. 15ന് തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍.
ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലയില്‍ ലീഗിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കുഞ്ഞാലിക്കുട്ടി കഴിഞ്ഞതവണ ഇവിടെ നിന്നു വിജയിച്ചത് 38,057 വോട്ടിനാണ്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലാവട്ടെ, ഇത് 42,000ഓളമായി ഉയരുകയുണ്ടായി.
Next Story

RELATED STORIES

Share it