malappuram local

വേങ്ങര ഉപതിരഞ്ഞെടുപ്പ് : ചെലവ് പരിശോധന തുടങ്ങി



മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രതിദിന ചെലവുകളുടെ പരിശോധന തുടങ്ങി. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ ആദ്യഘട്ടം ഇന്നലെ കലക്ടറേറ്റില്‍ നടന്നു. രണ്ടാംഘട്ട പരിശോധന ഒക്ടോബര്‍ ആറിനും മൂന്നാംഘട്ടം ഒക്ടോബര്‍ ഒമ്പതിനും നടക്കും. സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ഥി അധികാരപ്പെടുത്തിയ വ്യക്തിയോ ചെലവ് രജിസ്റ്റര്‍, ബാങ്ക് പാസ്ബുക്ക്, ബില്ല്, വൗച്ചര്‍ എന്നിവ സഹിതം പരിശോധനാ തിയ്യതികളില്‍ രാവിലെ 10ന് കലക്ടറേറ്റില്‍ ഹാജരാവണമെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു.  അതേസമയം, ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ റാന്റമൈസേഷന്‍ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അമിത് ചൗധരിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിച്ചു. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it