Flash News

വേങ്ങരയില്‍ പോളിങ് മന്ദഗതിയില്‍

വേങ്ങരയില്‍ പോളിങ് മന്ദഗതിയില്‍
X

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ പോളിങ് മന്ദഗതിയില്‍. ആദ്യ മണിക്കൂറില്‍ 7.3ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. 90 സ്ഥലങ്ങളിലായി 165  പോളിങ് സ്‌റ്റേഷനുകള്‍ മണ്ഡലത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവിപാറ്റ് സംവിധാനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പാണിത്. 15ന് തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍.
Next Story

RELATED STORIES

Share it