Flash News

വേങ്ങരയില്‍ ജയം ആവര്‍ത്തിക്കും: ലീഗ്

വേങ്ങരയില്‍ ജയം ആവര്‍ത്തിക്കും: ലീഗ്
X

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.  ലീഗ് ജയം ആവര്‍ത്തിക്കുമെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി നേടിയ വോട്ടാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലയില്‍ ലീഗിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കുഞ്ഞാലിക്കുട്ടി കഴിഞ്ഞതവണ ഇവിടെ നിന്നു വിജയിച്ചത് 38,057 വോട്ടിനാണ്. 1,70,009 വോട്ടര്‍മാരാണ് വേങ്ങര മണ്ഡലത്തിലുള്ളത്. ഇവരില്‍ 87,750 പുരുഷന്മാരും 82,259 സ്ത്രീവോട്ടര്‍മാരുമാണ്. ഇതില്‍ 18,862 വോട്ടര്‍മാര്‍ പ്രവാസികളാണ്. 148 പോളിങ് സ്‌റ്റേഷനുകളുണ്ട്. പൂര്‍ണമായും വിവിപാറ്റ് ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പാണ് വേങ്ങരയിലേത്.
Next Story

RELATED STORIES

Share it