വെസ്റ്റ ബാങ്കിലേക്കുള്ള ജലവിതരണം ഇസ്രായേല്‍ നിര്‍ത്തി

തെല്‍ അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കുള്ള ജലവിതരണം ഇസ്രായേല്‍ നിര്‍ത്തിവച്ചു. ഇസ്രായേലിലെ പൊതുമേഖലാ ജലവിതരണ ഏജന്‍സിയാണ് 40,000ത്തോളം ഫലസ്തീന്‍കാരെ ബാധിക്കുന്ന നടപടി സ്വീകരിച്ചത്. ജെനിന്‍, സല്‍ഫിത് നഗരങ്ങളും സമീപപ്രദേശങ്ങളും, നബ്‌ലസിലെ ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ശുദ്ധജലവിതരണം ഇതോടെ തടസ്സപ്പെട്ടു.
ഇസ്രായേല്‍ നടപടിയെത്തുടര്‍ന്ന് ടാങ്കര്‍ ലോറികളില്‍ നിന്ന് വെള്ളം വിലകൊടുത്തു വാങ്ങേണ്ടി വരികയാണെന്ന് ഫലസ്തീനിയന്‍ ഹൈഡ്രോളജി ഗ്രൂപ്പ് ഡയറക്ടര്‍ അയ്മാന്‍ റാബി പറഞ്ഞു.
നാല്‍പത് ദിവസത്തിലധികമായി കുടിവെള്ളം ലഭിക്കാത്ത ഇടങ്ങളും വെസ്റ്റ് ബാങ്കിലുള്ളതായി അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it