വെസ്റ്റ ഇന്‍ഡീസ് ടീമിന് ജന്മനാട്ടില്‍ രാജകീയ സ്വീകരണം

ബാര്‍ബഡോസ്: ട്വന്റി ലോകകപ്പില്‍ കിരീടം തൂത്തുവാരിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന് ജന്‍മനാട്ടില്‍ രാജകീയ സ്വീകരണം. ഇന്ത്യയില്‍ സമാപിച്ച പുരുഷ, വനിതാ ലോകകപ്പുകളില്‍ വിന്‍ഡീസ് ജേതാക്കളായിരുന്നു. വനിതാ ടീമും പുരുഷ ടീമിലെ ചില കളിക്കാരുമാണ് കഴിഞ്ഞ ദിവസം നാട്ടില്‍ വിമാനമിറങ്ങിയത്.
ഹെവനോറ വിമാനത്താവളത്തിലെത്തിയ വിന്‍ഡീസ് പുരുഷ ടീം ക്യാപ്റ്റന്‍ ഡാരന്‍ സമി, ഓപണര്‍ ജോണ്‍സന്‍ ചാള്‍സ് എന്നിവരെ സ്വീകരിക്കാന്‍ സെന്റ് ലൂസിയ പ്രധാനമന്ത്രി കെന്നി ആന്റണിയുള്‍പ്പെടെ പ്രമുഖരുണ്ടായിരുന്നു.
എന്നാല്‍ വനിതാ ടീം ഗ്രാന്റ്‌ലി ആദംസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. കായികമന്ത്രി സ്റ്റീഫന്‍ ലാഷ്‌ലി, ടൂറിസം മന്ത്രി റിച്ചാര്‍ഡ് സീലി, ബാര്‍ബഡോസ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇതിഹാസ പേസറുമായ ജോള്‍ ഗാര്‍നര്‍ എന്നിവരും നിരവധി ആരാധകരും ടീമിനെ വരവേല്‍ക്കാനെത്തി.
വിന്‍ഡീസിന്റെ പുരുഷ, വനിതാ ടീമുകളുടെ നേട്ടം കരീബിയന്‍ ജനതയ്ക്ക് അതിരില്ലാത്ത ആഹ്ലാദമാണ് നല്‍കിയതെന്ന് 1979ലെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ ഗാര്‍നര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it