World

വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം

തെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 2500 കുടിയേറ്റ  ഭവനങ്ങള്‍ക്ക്  നിര്‍മിക്കാന്‍ അംഗീകാരം നല്‍കാന്‍ ഇസ്രായേല്‍ നീക്കം. ഈ ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുമെന്ന്് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്‌േദാര്‍ ലീബെര്‍മാന്‍ അറിയിച്ചു.
2018ല്‍ അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള 2500 പുതിയ കുടിയേറ്റ  ഭവനങ്ങളുടെ നിര്‍മാണത്തിന് അടുത്ത ആഴ്ച ചേരുന്ന ആസൂത്രണ സമിതി അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി 1400 വീടുകള്‍ക്കു കൂടി നിര്‍മാണാനുമതി നല്‍കാന്‍ താന്‍ ആവശ്യപ്പെടും. അടുത്ത മാസങ്ങളില്‍ ആയിരക്കണക്കിനു വീടുകള്‍ക്കു തങ്ങള്‍ അംഗീകാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര —നിയമങ്ങള്‍ ലംഘിച്ചാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്്. കുടിയേറ്റ കേന്ദ്രങ്ങള്‍ ഫലസ്തീനികള്‍ക്ക് ഭീഷണിയാെണന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര ക്രിമിനല്‍ക്കോടതി മുമ്പാതെ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it