വെസ്റ്റ്ബാങ്കില്‍ സംഘര്‍ഷം രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. രണ്ടു മാസമായി മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. ഖാത്താനെ ഗ്രാമത്തില്‍ നിന്നുള്ള യാഹിയ താഹ (21) വെടിയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലാണു കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കന്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ പോലിസിനെ കല്ലെറിയാന്‍ ശ്രമിച്ചതിനാണ് മറ്റൊരു ഫലസ്തീനിയെ കൊലപ്പെടുത്തിയത്.
ഒക്ടോബര്‍ മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 98 ഫലസ്തീനികളും 21 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. 800ലധികം ഫലസ്തീനികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി ഇസ്രായേലി പ്രതിരോധമന്ത്രി മോഷെ യാലോണ്‍ അറിയിച്ചു. ഫലസ്തീനിയന്‍ രാഷ്ട്രീയസംഘടനകളും സന്നദ്ധസംഘടനകളുമടക്കം ഇന്ന് പ്രതിഷേധദിനമായി ആചരിക്കുമെന്നറിയിച്ചിട്ടുണ്ട്. സംഘര്‍ഷത്തിനു ശമനമുണ്ടാക്കുന്നതിനായി ചര്‍ച്ചകള്‍ നടത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it