Flash News

വെസ്റ്റ്ബാങ്കില്‍ പ്രാദേശിക തിരഞ്ഞെടുപ്പ്



വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 2012നുശേഷം ആദ്യമായി നടന്ന പ്രാദേശിക, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ഫലസ്തീനികള്‍ വിധിയെഴുതി. അഞ്ചു വര്‍ഷത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് ഹമാസ്, ഇസ്‌ലാമിക് ജിഹാദ്, ഇടതു സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പിഎഫ്എല്‍പി) തുടങ്ങിയ പ്രമുഖ സംഘടനകള്‍ ബഹിഷ്‌കരിച്ചു. ഏറക്കുറേ ഫതഹ് പാര്‍ട്ടി മാത്രം മല്‍സരിക്കുന്ന തിരഞ്ഞെടുപ്പ് അവര്‍ തൂത്തുവാരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേതൃത്വം നല്‍കുന്ന വെസ്റ്റ് ബാങ്കിലെ ഭരണകക്ഷിയാണ് ഫതഹ്. ഹമാസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ 2006ന് ശേഷം ഫലസ്തീനില്‍ തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടില്ല. ഫതഹ് ഹമാസിന്റെ വിജയം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.
Next Story

RELATED STORIES

Share it