World

വെള്ള കണ്ടാമൃഗത്തിലെ അവസാന ആണ്‍ ഓര്‍മയായി

കെനിയ: ലോകത്തെ അവസാന ആണ്‍ വെള്ള കണ്ടാമൃഗം “സുഡാന്‍’ ഓര്‍മയായി. കെനിയയിലെ പരിപാലകരാണ് സുഡാന്റെ മരണം സ്ഥിരീകരിച്ചത്. 45 വയസ്സായിരുന്നു.
കെനിയയിലെ നാന്യൂക്കില്‍ സ്ഥിതിചെയ്യുന്ന ഒല്‍ പ്രജറ്റ സംരക്ഷണ കേന്ദ്രത്തിലായിരുന്നു സുഡാനെ പരിപാലിച്ചുപോന്നിരുന്നത്. മാസങ്ങളായി കണ്ടാമൃഗം വാര്‍ധക്യസഹജമായ അസുഖത്തേത്തുടര്‍ന്ന് അവശതയിലായിരുന്നു. ഇനി ഈ വര്‍ഗത്തില്‍പ്പെട്ട രണ്ടു പെണ്‍ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതില്‍ ഒന്ന് മകള്‍ നാജിനും മറ്റൊന്ന്, ഇതിന്റെ മകള്‍ ഫാറ്റിയൂയും ആണ്. വലുപ്പവും നിറവും കൊണ്ട് ആരാധകരെ ഏറെ ആകര്‍ഷിച്ചവനായിരുന്നു സുഡാന്‍.  2009ല്‍ ആണ് ഇതിനെ കെനിയയില്‍ എത്തിച്ചത്.  ബാക്കിയുള്ള രണ്ടു പെണ്‍ കണ്ടാമൃഗങ്ങളുടെ അണ്ഡം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ മാത്രമേ വെള്ള കണ്ടാമൃഗങ്ങളുടെ വര്‍ഗം ഇനി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
1970കളില്‍ 20,000 കണ്ടാമൃഗങ്ങള്‍ കെനിയയില്‍ ഉണ്ടായിരുന്നെങ്കിലും 1990 ആവുമ്പോഴേക്കും ഇത് 400 എണ്ണം മാത്രമായി. നിലവില്‍ 650 എണ്ണം മാത്രമാണുള്ളത്.
Next Story

RELATED STORIES

Share it