Idukki local

വെള്ളിയാമറ്റം പഞ്ചായത്തിന് 14 കോടിയുടെ ബജറ്റ്‌

വെള്ളിയാമറ്റം: സന്‍സദ്ആദര്‍ശ് ഗ്രാം പഞ്ചായത്തായവെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്തിന് 14 കോടിയുടെ വാര്‍ഷിക ബജറ്റ്. ഭവനരഹിതരില്ലാത്ത പഞ്ചായത്താക്കുമെന്ന് ഭരണസമിതിവ്യക്തമാക്കി. ഇതിനായിലൈഫ് പദ്ധതിയ്ക്കുവേണ്ടി 2 കോടി 70 ലക്ഷം മാറ്റിവച്ചു. ഗ്രാമപ്പഞ്ചായത്തില്‍ സാമൂഹികസുരക്ഷാ പ്രതിസന്ധി അഭിമുഖീകരിക്കുന്നവര്‍ക്കായി ഈ വര്‍ഷം പകല്‍വീട് ആരംഭിക്കുന്നതിനും തീരുമാനമായി. കൃഷി മുഖ്യാശ്രയമായ പഞ്ചായത്തിലെ ജനങ്ങള്‍ക്കായി കാര്‍ഷിക പ്രോല്‍സാഹന പദ്ധതികള്‍ക്കാണ് ഈ വര്‍ഷംമുന്‍തൂക്കം നല്‍കുന്നത്.
നെല്‍കൃഷി പ്രോല്‍സാഹനാര്‍ഥം നിരവധി പാടശേഖരസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇത്തരം പാടശേഖരസമിതികള്‍ക്ക് മെതിയന്ത്രം നല്‍കുന്നതിനും തെങ്ങുകൃഷി പ്രോല്‍സാഹനത്തിനു മായിബജറ്റില്‍ പ്രത്യേകം തുകവകയിരുത്തി. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ഭാവനാ പൂര്‍ണമായ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു. വിദ്യാര്‍ഥികള്‍ക്കായി പഠന മുറി, ലാപ്‌ടോപ് വിതരണം സ്‌കൂളില്‍ ശിശു സൗഹൃദ ശുചിമുറിഎന്നിവഇതില്‍ ഉള്‍പ്പെടും. ഗ്രാമീണമേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായിമൃഗസംരക്ഷണം, ക്ഷീരവികസനം, മല്‍സ്യകൃഷി, തേനീച്ച വളര്‍ത്തല്‍, എന്നിവയ്ക്കായി 46 ലക്ഷവയും കുടുംബശ്രീവഴിതൊഴില്‍ പരിശീലനത്തിനായി 60 ലക്ഷംരൂപയും നീക്കിവച്ചു. ആരോഗ്യ പരിപാലന സംരക്ഷണത്തിനായി 55 ലക്ഷവുംഅംഗന്‍വാടികളില്‍ പോഷകാഹാരത്തിനായി 28 ലക്ഷവുംസര്‍വശിക്ഷാഅഭിയാനായി 12 ലക്ഷവും മാറ്റിവച്ചിട്ടുണ്ട്.
സേവന മേഖലയ്ക്കായി 4 കോടി 25 ലക്ഷവും റോഡ്, കുടിവെള്ളം ഉള്‍പ്പെടെയുള്ള പശ്ചാത്തല മേഖലയ്ക്കായി 2 കോടി 40 ലക്ഷവും വകയിരുത്തി. 14 കോടി വരവും 13 കോടി 55 ലക്ഷംര ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപ്പഞ്ചായത്ത്‌വൈസ് പ്രസിഡന്റ്‌വി ജിമോഹനന്‍ അവതരിപ്പിച്ചു. ആദര്‍ശ് ഗ്രാം പദ്ധതിയുടെ ഭാഗമായുള്ള മറ്റ് പദ്ധതികള്‍ക്ക് പുറമേയാണ് 14 കോടിയുടെ വരവ് പ്രതീക്ഷിക്കുന്ന ബജറ്റ്. ഭരണസമിതിയോഗത്തില്‍പ്രസിഡന്റ്ഷീബ രാജശേഖരന്‍അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ന്റിങ് കമ്മിറ്റിചെയര്‍മാന്‍മാരായ ടെസ്സിമോള്‍ മാത്യു, തങ്കമ്മരാമന്‍, ഗ്രാമ പ്പഞ്ചായത്തംഗങ്ങള്‍ സെക്രട്ടറിമറ്റ് ജീവനക്കാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it