Kollam Local

വെള്ളിമണിലേക്കുള്ള സ്‌റ്റേ ബസ് നിര്‍ത്തി; യാത്രക്കാര്‍ വലയുന്നു

കൊല്ലം: കൊല്ലം ഡിപോയില്‍ നിന്നും രാത്രി വെള്ളിമണിലേക്കുള്ള കെഎസ്ആര്‍ടിസി സ്റ്റേ ബസ് നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ വലയുന്നു. വളരെയധികം ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന സ്റ്റേ ബസ് നിര്‍ത്തലാക്കിയതുവഴി കെഎസ്ആര്‍ടിസിക്ക് വരുമാന നഷ്ടവും ഒപ്പം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കിയതല്ലാതെ മറ്റു പ്രയോജനം ഉണ്ടാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു.

കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ച സമയം മുതലുള്ള ഈ സര്‍വീസ,് നിര്‍ത്തലാക്കിയതിനു പിന്നില്‍ ചില തല്‍പ്പരകക്ഷികളുടെ ഗുഢലക്ഷ്യമാണെന്ന് പറയുന്നു. കൊല്ലം ചിന്നക്കടയില്‍ നിന്നും രാത്രി 9.30 ന് ശേഷമുള്ള ഏക ബസ്സാണിത്. നിരവധി കച്ചവടസ്ഥാപനങ്ങളിലും മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ ബസ്. ട്രെയിനില്‍ ദൂര സ്ഥാലങ്ങളില്‍ ജോലിക്കു പോയി മടങ്ങിവരുന്നവര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു. അതിരാവിലെ 4.30 ന് വെള്ളിമണില്‍ നിന്നും സര്‍വീസ് നടത്തുന്നതിനാല്‍ രാവിലെ ട്രെയിനില്‍ പോകുന്നവര്‍ക്കും മറ്റു ജോലിക്കു പോകുന്നവര്‍ക്കും ഇത് ഉപകരിക്കുമായിരുന്നു.
ഈ സമയങ്ങളില്‍ സ്വകാര്യ ബസ് സര്‍വീസ് നടത്താത്തതിനാല്‍ കെഎസ്ആര്‍ടിസിയായിരുന്നു ഏക ആശ്രയം. അത് നിര്‍ത്തലാക്കിയതോടെ ജനം പെരുവഴിയിലായി.
Next Story

RELATED STORIES

Share it