World

വെള്ളിത്തിരയില്‍ മുഹമ്മദ് അലി

ന്യൂയോര്‍ക്ക്: അലി ദ ഫൈറ്റര്‍, ദ ഗ്രേറ്റസ്റ്റ്, വെന്‍ വീ വേര്‍ കിങ്‌സ്, അലി, ഫേസിങ് അലി, ട്രയല്‍സ് ഓഫ് മുഹമ്മദ് അലി, അയാം അലി. ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെക്കുറിച്ച് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ ഇറങ്ങിയ ചലച്ചിത്രങ്ങളാണിവ.
കാഷ്യസ് ക്ലേ ആയിരുന്ന സമയത്ത് അദ്ദേഹം ബോക്‌സിങ് റിങ്ങിലുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് വില്യം ഗ്രീവ്‌സിന്റെ അലി ദ ഫൈറ്റര്‍. മുഹമ്മദ് അലിയും ജോ ഫ്രാസിയറുമായുള്ള ആദ്യ മൂന്ന് ഏറ്റുമുട്ടലുകളാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. 1977ലാണ് മുഹമ്മദ് അലിയുടെ ജീവചരിത്രം പറയുന്ന ദ ഗ്രേറ്റസ്റ്റ് എന്ന് ഫീച്ചര്‍ ഫിലിം പുറത്തിറങ്ങിയത്.
മുഹമ്മദ് അലി തന്നെയായിരുന്നു ചിത്രത്തില്‍ തന്റെ വേഷമവതരിപ്പിച്ചത്. ടോം ഗ്രൈസ്, മോന്ദ് ഹെല്‍മാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുഹമ്മദ് അലിയുടെ മതപരിവര്‍ത്തനവും ലോകചാംപ്യന്‍ പട്ടം നേടിയതും പ്രതിപാദിക്കുന്നു. 1996ലാണ് ലിയോണ്‍ ഗാസ്റ്റിന്റെ വെന്‍ വീ വേര്‍ കിങ്‌സ് പുറത്തുവന്നത്.
ലോകത്തെ ഏറ്റവും മികച്ച ബോക്‌സിങ് ചിത്രങ്ങളിലൊന്നായാണ് ഈ ഡോക്യുമെന്ററി വിലയിരുത്തപ്പെടുന്നത്. 2001ല്‍ പുറത്തിയ അലിയില്‍ വില്‍ സ്മിത്താണ് മുഹമ്മദ് അലിയായി വേഷമിട്ടത്. മൈക്കല്‍ മാന്‍ ആയിരുന്നു സംവിധാനം. സോണി ലിസ്റ്റണുമായുള്ള മല്‍സരം, മതപരിവര്‍ത്തനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. 2009ല്‍ പുറത്തിറങ്ങിയ ഫേസിങ് അലി എന്ന ഡോക്യുമെന്ററിയില്‍ മുഹമ്മദ് അലിയുമായി റിങ്ങില്‍ ഏറ്റുമുട്ടിയ 10 ബോക്‌സര്‍മാര്‍ തങ്ങളുടെ അനുഭവം വിവരിക്കുന്നു. സംവിധാനം പീറ്റര്‍ മക് കൊര്‍മാക്ക്.
കാഷ്യസ് ക്ലേയില്‍ നിന്നുള്ള മതപരിവര്‍ത്തനം, വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട നിലപാടുകള്‍ എന്നിവ ചര്‍ച്ചചെയ്യുന്നു 2103ല്‍ പുറത്തിറങ്ങിയ ട്രയല്‍സ് ഓഫ് മുഹമ്മദ് അലി.
സംവിധാനം ബില്ലഡ സീജ്ല്‍. 2014ലെ അയാം അലി ആണ് മുഹമ്മദ് അലിയെക്കുറിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സംവിധാനം ക്ലെയ്ര്‍ ല്യൂസ്ന്‍. ഇതിനിടെ യുഎസിലെ ഒളിപ്പോര്‍ പ്രസ്ഥാനങ്ങളെക്കുറിച്ചു വിവരിക്കുന്ന ദ ഫ്രീഡം റോഡ് എന്ന ചിത്രത്തില്‍ മുഹമ്മദ് അലി അഭിനയിക്കുകയും ചെയ്തിരുന്നു. 1979ലായിരുന്നു ജാന്‍ കദാര്‍ സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത്.
Next Story

RELATED STORIES

Share it