kozhikode local

വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ് വികസനംപിഡബ്ല്യൂഡി അനാസ്ഥയ്‌ക്കെതിരേ റോഡ് നിര്‍മാണ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്‌

വടകര: വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ് വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കാത്ത നടപടിക്കെതിരെ റോഡ് നിര്‍മ്മാണ കമ്മറ്റി ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. ഒമ്പതു മീറ്ററില്‍ റോഡ് വികസിപ്പിക്കാന്‍ ആവശ്യമായ സ്ഥലം വിട്ടു നല്‍കാന്‍ ഉടമകളില്‍ നിന്നും സമ്മതപത്രം വാങ്ങി ജോലി ആരംഭിക്കാനുള്ള സൗകര്യം ഒരുക്കിയെങ്കിലും 2017 ജൂലൈ കാസര്‍കോട്ട് സ്വദേശിയായ സ്വകാര്യ കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തെങ്കിലും പഴയ റോഡ് പൊട്ടി പൊളിച്ചിട്ട് കാല്‍നട യാത്ര പോലും ദുഷ്‌ക്കരമായതായി റോഡ് നിര്‍മ്മാണ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
റോഡിനായി സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് കമ്മറ്റിയുടെ ചിലവില്‍ മതില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന ഉറപ്പ് പാലിക്കാന്‍ പ്രവൃത്തി ആരംഭിക്കാത്തത് കാരണം കഴിയുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. മൂന്ന് കോടി രൂപയാണ് റോഡ് നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.
എന്നാല്‍ യോഗ്യതയില്ലാത്ത കരാറുകാരന് കരാര്‍ നല്‍കിയതാണ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതെന്ന് ഇവര്‍ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള ഒത്തു കളിയാണ് ഇപ്പോള്‍ നടക്കുന്നത്. കരാറുകാരന്റെ നിലപാട് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ പല തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. മെയ് 9ന് മുമ്പായി പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും റോഡ് പൊളിച്ചിട്ടതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് ഇവര്‍ ആരോപിച്ചു.
നേരത്തെ സാമാന്യം നല്ല റോഡ് വികസനത്തിന്റെ പേരില്‍ കുത്തി പൊളിച്ചിട്ടത് പ്രദേശത്തെ ജനങ്ങള്‍ റോഡ് കമ്മിറ്റിക്കെതിരെ തിരിഞ്ഞിരിക്കുകാണെന്നും, റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി പിഡബ്ല്യുഡി ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ജയരാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കിഴക്കയില്‍ ഗോപാലന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കൊയിറ്റോടി ഗംഗാധര കുറുപ്പ്, ബാബു പറമ്പത്ത്, കെകെ കുമാരന്‍, സിപി മഹമൂദ്, കെഎം അശോകന്‍, സിപി മഹമൂദ്, വിപി മഹറൂഫ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it