Flash News

വെള്ളാപ്പള്ളിയുടെ ശ്രമം ആര്‍.എസ്.എസ്സിന്റെ ശാക്തീകരണം: പിണറായി

കാസര്‍കോട്: ആര്‍.എസ്.എസിനെ ശാക്തീകരിക്കാനാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. എസ്.എന്‍.ഡി.പി മഹായോഗം നടത്തുന്നത് ഇതിനുവേണ്ടിയാണെന്നും പിണറായി ആരോപിച്ചു.താല്‍ക്കാലിക നേട്ടം ലക്ഷ്യമാക്കി ഭരണത്തുടര്‍ച്ചക്കുവേണ്ടി ഉമ്മന്‍ ചാണ്ടിയാണ് ഇതിന് ചരടുവലിക്കുന്നതെന്നും കാസര്‍കോട് പ്രസ് ക്‌ളബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പിണറായി കുറ്റപ്പെടുത്തി.
[related]വെള്ളാപ്പള്ളി ആര്‍.എസ്.എസിന്റെ ആജ്ഞാനുവര്‍ത്തിയായി മാറി. വടക്കേ ഇന്ത്യയില്‍ പരീക്ഷിച്ച വര്‍ഗീയ അജണ്ട കേരളത്തില്‍ സാമുദായിക ശക്തികളെ കൂട്ടു പിടിച്ച് നടപ്പാക്കാനാണ്  ആര്‍.എസ്.എസ് ശ്രമം. കേരളത്തില്‍ അക്കൗണ്ട്് തുടങ്ങാന്‍ വേണ്ടിയുള്ള പഴയ ബേപ്പുര്‍ വടകര മോഡലിന്റെ മറ്റൊരു രൂപമാണിത്. തൊഗാഡിയും അമിത്ഷായും കേരളത്തെ പരീക്ഷണകേന്ദ്രമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് എസ്.എന്‍.ഡി.പിയെ പോലുള്ള സാമുദായിക ശക്തികളെ ഇളക്കി വിടുകയാണ്.വര്‍ഗീയ ശക്തികള്‍ക്ക് വിളയാടാനുള്ള ഭൂമിയായി കേരളത്തെ മാറ്റാനാണ് നീക്കം. ആരുടെ അടുക്കളയില്‍ എന്ത് പാചകം ചെയ്യുന്നുവെന്ന് പരിശോധിക്കാന്‍ ചിലര്‍ക്ക് കയറിവരാനുള്ള സാഹചര്യമാണ് ഇതു വഴി തുറന്നുകൊടുക്കുന്നത്. ആരെന്ത് വിചാരിച്ചാലും കേരളത്തിലെ മത നിരപേക്ഷത തകര്‍ക്കാനാവില്ല. ചാതുര്‍വര്‍ണ്യത്തിലാണ് ആര്‍. എസ് എസ് വിശ്വസിക്കുന്നത്. സംവരണത്തിന് അവര്‍ എതിരാണ്. പട്ടികജാതി-വര്‍ഗക്കാരെ അവര്‍ മനുഷ്യരായി കാണുന്നില്ല. ആര്‍.എസ്.എസിനെ ശാക്തീകരിക്കാമെന്ന വെള്ളാപ്പള്ളിയുടെ മോഹം പൂവണിയില്ല.ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. സാമുദായിക സംഘടനകളോട് സി.പി.എമ്മിന് വിരോധമില്ല. കാന്തപുരം രൂപീകരിക്കുന്നത് ബഹുജന സംഘടനയാണ്. ഇത് പാര്‍ട്ടിയയി കണക്കാക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

Next Story

RELATED STORIES

Share it