വെള്ളാപ്പള്ളി ഗുരുധര്‍മത്തിന്റെ അന്തകന്‍: പോപുലര്‍ ഫ്രണ്ട്
BY TK tk30 Nov 2015 9:21 AM GMT
X
TK tk30 Nov 2015 9:21 AM GMT
കോഴിക്കോട്: വര്‍ഗീയ വിഷം ചുരത്തുന്ന വാക്കുകളുമായി കേരളം ചുറ്റുന്ന വെള്ളാപ്പള്ളി നടേശന് ഗുരുധര്‍മത്തിന്റെ അന്തകനാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍. അപരിചിതരും അന്യനാട്ടുകാരുമായ രണ്ടുപേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന് ബലിനല്‍കിയ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ മരണത്തെക്കുറിച്ച് വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം ഏറ്റവും മുരത്ത വര്ഗീയവാദിയെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. കൊടുംകുറ്റവാളിയുടെ ഹൃദയത്തില്‍ പോലും കണ്ടേക്കാവുന്ന ആര്‍ദ്രതയുടെ ചെറിയ അംശമെങ്കിലും വെള്ളാപ്പള്ളിക്കുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നില്ല. ഇത്തരം പരാമര്‍ശങ്ങള്‍ തികഞ്ഞ ഗുരുനിന്ദയാണ്.
ജാതിഭേദവും മതദ്വേഷവും വിലക്കിയ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കടകവിരുദ്ധമായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളിയെ തിരുത്താന്‍ ശ്രീനാരായണീയര്‍ മുന്നോട്ടുവരണം. വിവിധ സമുദായങ്ങള്‍ക്കിടയില്‍ പകയും സംശയവും വളര്‍ത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആര്‍എസ്എസിന് നാവ് പണയംവച്ചിരിക്കുന്ന വെള്ളാപ്പള്ളി ഇതിലപ്പുറവും പറയും എന്നതിന് തെളിവാണ്, ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ക്ഷേത്രസ്വത്ത് ന്യൂനപക്ഷങ്ങള്‍ കൊണ്ടുപോവുന്നു എന്ന പരാമര്‍ശം. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനും മതനിരപേക്ഷ പൈതൃകത്തിനും സമുദായ സൗഹാര്‍ദ്ദത്തിനും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന വെള്ളാപ്പള്ളിയുടെ നടപടികള്‍ക്കെതിരേ കേരളീയസമൂഹം ഒന്നിച്ചണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT