വെള്ളാപ്പള്ളിയ്ക്ക് പിന്തുണയില്ലെന്ന് മലബാര്‍ തിയ്യസഭ
BY TK tk9 Oct 2015 11:27 AM GMT
TK tk9 Oct 2015 11:27 AM GMT
കോഴിക്കോട്: ഈഴവരുടെ സംഘടനയായ എസ്.എന്‍.ഡി.പി തിയ്യരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നതായി മലബാര്‍ തിയ്യസഭ. തിയ്യര്‍ക്ക് ഈഴവരുമായി യാതൊരുവിധ ബന്ധമില്ലെന്നും ഭാരവാഹികളായ ശ്രീധരന് കിഴക്കെപറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈഴവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നാണ് എസ്.എന്‍.ഡി.പിയുടെ ഭരണഘടന പറയുന്നത്. ഇത് മനസിലാക്കുന്നതില്‍ വീഴ്ച്ച പറ്റിയതിനാലാണ് മലബാറിലെ തിയ്യര് എസ്.എന്‍.ഡി.പിയില്‍ പ്രവര്‍ത്തിച്ചത്. തിയ്യരെ ഈഴവരായി കാണിച്ച് ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത എസ്.എന്‍.ഡി.പി ഇപ്പോള്‍ രാഷ്ട്രീയ പാര്‍ടിയുണ്ടാക്കി വോട്ടുകൂടി തട്ടാന്‍ ശ്രമിക്കുകയാണ്.
17000 അംഗങ്ങളാണ് തിയ്യസഭക്കു കോഴിക്കോട്ടുള്ളത്. കാട്ടുകള്ളനായ വെള്ളാപ്പള്ളിയുമായി ഒരുതരണത്തിലുള്ള സഹകരണത്തിനും തിയ്യര് തയ്യാറല്ല. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയപ്പാര്‍ട്ടിക്ക് മലബാറിലെ തിയ്യരില്‍ നിന്ന് യാതൊരു പിന്തുണയും ഉണ്ടാവില്ല. ശ്രീനാരായണഗുരുവിനെ റോഡിലിറക്കി രാഷ്ട്രീയം കളിക്കുകയാണ് വെള്ളാപ്പിള്ളി ചെയ്യുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മലബാര്‍ തിയ്യ സഭ സ്ഥാനാര്‍ഥികളെ നിര്‍ത്തും.
ചില സ്ഥലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ ധാരണയായതായും ഭാരവാഹികള്‍ അറിയിച്ചു. യു.ഡി.എഫാണ് സമുദായത്തിന് കോളജ് അനുവദിച്ചെന്നും ശ്രീധരന് കിഴക്കെപറമ്പില്‍ പറഞ്ഞു. സംഘടനാ ഭാരവാഹികളായ പി റിലേഷ് ബാബു, എം സി സദാനന്ദന്, പ്രദീപന് ചാലാക്കുഴി, ശശി ചെറുകോട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT