വെള്ളാപ്പള്ളിയുടെ വര്‍ഗീയ തേരോട്ടം നിരോധിക്കണം: ജമാഅത്ത് ഫെഡറേഷന്
BY Sumeera SMR2 Dec 2015 2:35 AM GMT
Sumeera SMR2 Dec 2015 2:35 AM GMT
കൊല്ലം: ജനങ്ങളെ തെരുവുകലാപത്തിന് വെല്ലുവിളിക്കുന്ന വെള്ളാപ്പള്ളിയുടെ വര്‍ഗീയ തേരോട്ടം നിരോധിക്കണമെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷന് നേതൃയോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സംഘപരിവാര നേതാക്കളേക്കാള്‍ ഉച്ചത്തില്‍ മുസ്ലിം വിരോധം അലറിവിളിച്ച് കേരളത്തെ ഭ്രാന്താലയമാക്കി മാറ്റാനുള്ള വര്‍ഗീയ വിഷമാണ് ഇപ്പോള്‍ വെള്ളാപ്പള്ളി ചീറ്റിക്കൊണ്ടിരിക്കുന്നത്.
ജാതിയും മതവും നാടും നോക്കാതെ അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ സഹായിക്കാന്‍ മനുഷ്യസ്നേഹത്തിന്റെ മധുരവുമായി അഴുക്കുചാലില്‍ ചാടാന്‍ ജാതിമാത്രം പറയുന്ന വെള്ളാപ്പള്ളിയുടെ ഇനത്തില്പ്പെട്ടവര്ക്ക് കഴിയുമോ. ഹിന്ദുമതത്തിന്റെ അടിത്തറയായ ചാതുര്‍വര്‍ണ്യത്തിന്റെ വേലിക്ക് പുറത്തുനിന്ന് വെപ്രാളം കാട്ടുന്ന വെള്ളാപ്പള്ളി എങ്ങനെയാണ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമുണ്ടാക്കുന്നത്.
വെള്ളാപ്പള്ളി നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകത്തിന് തീരാകളങ്കമാണെന്നും നേതാക്കള്‍ പറഞ്ഞു.
കൊല്ലത്ത് ചേര്‍ന്ന യോഗത്തില്‍ ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.
അഡ്വ. കെ പി മുഹമ്മദ്, ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിമാരായ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം എ സമദ്, പാങ്ങോട് എ ഖമറുദ്ദീന് മൗലവി, എം എ അസീസ്, എ കെ ഉമര്‍മൗലവി സംസാരിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT