Flash News

വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ഗീയവിഷം: മുഖ്യമന്ത്രി

തിരുവനന്തപുരം : കോഴിക്കോട്ട്  ഓടയില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണമടഞ്ഞ നൗഷാദിനെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശം കേരളം ചിന്തിക്കാന്‍ തയാറാകാത്ത വര്‍ഗീയ വിഷം ചീറ്റുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കുന്നതില്‍ നിയമവശങ്ങള്‍ പരിശോധിക്കും. ഇതുസംബന്ധിച്ച് വി എം സുധീരന്റെ കത്ത് നിയമ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്്. വെള്ളാപ്പള്ളിയോട് മൃദുസമീപനമില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ കളഞ്ഞ നൗഷാദിനെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശം വേദനാജനകമാണെന്നും അഭിപ്രായപ്പെട്ടു.

നൗഷാദിന്റെ കുടുംബത്തിനു മാത്രമല്ല സഹായം നല്‍കിയത്. വെള്ളാപ്പള്ളിയുടെ ആരോപണം യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. സഹായം നല്‍കിയത് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെയാണെന്നും രക്ഷാപ്രവര്‍ത്തനം നല്‍കിയവര്‍ക്ക് മുന്‍പും ജോലി നല്‍കിയിട്ടുണ്ടെന്നും ചിലരുടെ പേരുകള്‍ എടുത്തുപറഞ്ഞ് മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it