വെള്ളാപ്പള്ളിക്ക് വൈ കാറ്റഗറി സുരക്ഷയ്ക്ക് കമാന്‍ഡോ സംഘമെത്തി

ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര ആഭ്യന്തര വകുപ്പ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെ ഉച്ചയോടെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയ എസ്എസ്ജി (സ്‌പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പ്)യിലെ 13 അംഗ സംഘമാണ് സുരക്ഷാ ചുമതലയേറ്റെടുത്തത്.
വെള്ളാപ്പള്ളിയുടെ വീട്ടിലും സംസ്ഥാനത്തിനകത്തുള്ള സന്ദര്‍ശനവേളകളിലും പൊതു പരിപാടികളിലുമാണ് സുരക്ഷയൊരുക്കുക. വെള്ളാപ്പള്ളിയുടെ വീടിനു സമീപത്തെ ഓഫിസിന് മുകളിലെ നിലയില്‍ ഇവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡപ്യൂട്ടി കമാന്‍ഡന്റ് ഭാസ്‌കര്‍കുമാര്‍ ഇവിടെയെത്തി കമാന്‍ഡോ സംഘത്തിന് നിര്‍ദേശങ്ങള്‍ നല്‍കി.
വീടും പരിസരവും ഓഫിസും വഴികളും ഇവരുടെ സുരക്ഷാ വലയത്തിലാവും. സംസ്ഥാന സര്‍ക്കാരിന്റെ പോലിസ് സംരക്ഷണത്തിന് പുറമെയാണിത്. വെള്ളാപ്പള്ളിയുടെ ഓഫിസിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രത്യേക രജിസ്റ്ററും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it