വെള്ളാപ്പള്ളിക്ക്വര്‍ഗീയ ഭ്രാന്ത്: സിപിഎം

തിരുവനന്തപുരം: കോഴിക്കോട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച നൗഷാദിനെ അപഹസിച്ച വെള്ളാപ്പള്ളി നടേശന് വര്‍ഗീയ ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങലക്കിടേണ്ട വര്‍ഗീയഭ്രാന്തിലാണ് താനെന്ന വിളംബരമാണ് ഇത്തരം പ്രസ്താവനകളിലൂടെ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. വര്‍ഗീയവിഷം ചീറ്റുന്നതില്‍ ആര്‍എസ്എസിനോടും ശിവസേനയോടും മല്‍സരിക്കുകയാണ് വെള്ളാപ്പള്ളി.
നൗഷാദിന്റെ കുടുംബത്തിന് സഹായം നല്‍കുന്നത് മുസ്‌ലിം ആയതുകൊണ്ടാണെന്നും മുസ്‌ലിമായി മരിക്കാന്‍ കൊതിക്കുന്നുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത് അപമാനകരമാണ്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച മാതൃകാ ജീവിതത്തെ അപഹസിച്ചതിലൂടെ സ്‌നേഹമെന്ന വികാരത്തെ വെള്ളാപ്പള്ളി മലിനമാക്കിയെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it