വെള്ളാപ്പള്ളിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പരോക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജാതിയും മതവുമില്ലെന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ജാതിസംഘടനയുണ്ടാക്കാനാണ് ഇപ്പോ ള്‍ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തുള്ളവരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. '
നമുക്കു ജാതിയില്ല''ഗുരുദേവ വിളംബരത്തിന്റെ ശതാബ്ദിയാഘോഷം വിജെടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗുരുവിന്റെ ശിഷ്യനാവാനുള്ള ഏറ്റവും വലിയ യോഗ്യത ജാതി-മത ചിന്തയില്‍നിന്നു മുക്തപ്പെടലാണ്. എന്നാ ല്‍, അങ്ങനെയുള്ളവര്‍ മാത്രമാണോ ഗുരുവിന്റെ ശിഷ്യരായി ഉയര്‍ന്നുവന്നത്. എസ്എന്‍ഡിപി യോഗത്തെ നയിക്കുന്നവര്‍ ജാതി ചിന്തയില്‍നിന്നു മുക്തരാവണം. എന്നാല്‍, ജാതി പറഞ്ഞാല്‍ എന്താ എന്നാണ് അതിന്റെ തലപ്പത്തുള്ളവര്‍ മുഷ്‌കോടെ ചോദിക്കുന്നത്. ജാതി വിചാരിക്കുകപോലും ചെയ്യരുതെന്നു പറഞ്ഞ ഗുരുവിന്റെ ഇത്തരം ശിഷ്യരിലേക്കുള്ള ദൂരം ആലോചിക്കാവുന്നതാണ്. ഗുരുവാണോ ശരി, ഗുരുവിനെ ധിക്കാരപൂര്‍വം തിരുത്തുന്ന ഇവരാണോ ശരി എന്നത് ജനങ്ങളുടെ ചിന്തയ്ക്കുവിടുകയാണ്.
ഗുരുദര്‍ശനങ്ങളെ ശരിയായവിധം ജനങ്ങളിലെത്തിക്കാനാണ് ശിവഗിരിയിലെ സ്വാമിമാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ശിവഗിരിയെയും റാഞ്ചാനുള്ള ചില സംഘടനകളുടെ ശ്രമങ്ങളെ കരുതിയിരിക്കണം. ഗുരുദര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരുടെ കാപട്യം തിരിച്ചറിയണമെന്നും പിണറായി അഭിപ്രായപ്പെട്ടു.
ഗുരുശിഷ്യരെന്നു നടിക്കുന്ന ചിലര്‍ ഗുരുവിനെ ഇടുങ്ങിയ സ്വാര്‍ഥതാല്‍പര്യത്തിലേക്കായി പരിമിതപ്പെടുത്തിയെടുക്കാ ന്‍ ശ്രമിക്കുന്നതാണ് ഒന്നാമത്തെ അപകടം. ഗുരുവില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങളെ ഇരുട്ടിന്റെ ശക്തികള്‍ വോട്ടിനായി പ്രീണിപ്പിച്ചു വശീകരിക്കാന്‍ ശ്രമിക്കുന്നതാണു രണ്ടാമത്തേത്. ചാതുര്‍വര്‍ണ്യത്തിനും ജാതി വിവേചനങ്ങള്‍ക്കും എതിരായായുള്ള പോരാട്ടത്തില്‍ അന്ധകാരശക്തികളെ തോല്‍പിച്ചാണ് ഗുരു ജനങ്ങളെ രക്ഷിച്ചെടുത്തത്. ഏതൊരു ദുരന്തത്തില്‍നിന്നാണോ ഗുരു അവരെ രക്ഷിച്ചത് അതേ ദുരന്തത്തിലേക്കുതന്നെ ഗുരുവില്‍ വിശ്വാസമര്‍പ്പിച്ചവരെ തള്ളിവിടാനാണ് ഇരുട്ടിന്റെ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും ലോകത്തിനും അവകാശപ്പെട്ട ഗുരുവിനെ ചിലര്‍ തങ്ങളുടെ മാത്രമായി കരുതി ഒരു പ്രത്യേക ജാതിയുടെ ചട്ടക്കൂടില്‍—അടയ്ക്കാന്‍ ശ്രമിച്ചു. ഈ സ്ഥാപിതതാല്‍പര്യക്കാരെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുക എന്ന ഉദ്ദേശ്യമാണ് പൊതുവിളംബരത്തിലൂടെ ഗുരു സ്വാര്‍ഥകമാക്കിയതെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it