Idukki local

വെള്ളവും വഴിയുമില്ല; ഒമ്പതേക്കറിലെ അറുനൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍

കട്ടപ്പന: വെള്ളവും വഴിയും അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഉപ്പുതറ ഒന്‍പതേക്കറിലെ അറുനൂറോളം കുടുംബങ്ങള്‍. ഉപ്പുതറ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളുള്‍പ്പെട്ട പ്രദേശമാണിത്. ഒന്‍പതേക്കര്‍ മറ്റപ്പള്ളി കവല, സൂര്യകാന്തി കവല, മിച്ചഭൂമി, പെരുമാള്‍ കട, അമ്പലമേട് എന്നീപ്രദേശങ്ങളിലെ നാട്ടുകാരാണ് ബുദ്ധിമുട്ടുന്നത്. 100 വര്‍ഷം മുമ്പ് കുടിയേറിയവരാണ് ഇവിടുത്തെ താമസക്കാര്‍. ഇവര്‍ ആശ്രയിക്കുന്ന ഉപ്പുതറഎം.സി. കവലവള കോട്, മറ്റപ്പള്ളി കവലസൂര്യകാന്തി കവല, മിച്ചഭൂമി റോഡുകള്‍ പൂര്‍ണമായും സഞ്ചാരയോഗ്യമായ ഒരു കാലവും ഉണ്ടായിട്ടില്ല. ഏതാനും ഭാഗങ്ങളെങ്കിലും റോഡ് തകര്‍ന്നു കിടക്കും. ഇതു കാരണം വാഹനങ്ങള്‍ വരാതിരിക്കുകയോ, വരുന്ന വാഹനങ്ങള്‍ക്ക് അമിതകൂലി കൊടുക്കുകയോ വേണം. ജല അതോറിറ്റിയുടെ ഹൗസ് കണക്ഷനും പൊതുടാപ്പുകളും ഉണ്ടെങ്കിലും വെള്ളം വേണമെങ്കില്‍ രണ്ടും,മൂന്നും കിലോമീറ്റര്‍ നടന്ന് താഴ്ന്ന പ്രദേശങ്ങളില്‍പോയി തലച്ചുമടായി ശേഖരിക്കണം. ഇവിടുത്തെ താമസക്കാരില്‍ ഭൂരിഭാഗം പേരും കൂലിപ്പണിക്കാരാണ്. ഇതിനുകഴിയാത്തവര്‍ വിലകൊടുത്ത് വെള്ളം വാങ്ങുകയാണ്. ഒന്നരവര്‍ഷമായി ജലഅതോറിറ്റിയുടെ ഒരുതുള്ളി വെള്ളംപോലും കിട്ടുന്നില്ല. ജലഅതോറിറ്റിയുടെ ബില്ല് മുറക്കു കിട്ടുന്നുമുണ്ട്. നിരവധി ഉപരോധങ്ങള്‍, പക്ഷേ വഴിക്കും വെള്ളത്തിനുമായി പഞ്ചായത്ത് ഓഫിസും ജലഅതോറിറ്റിയുടെ ഓഫിസും നിരവധിതവണ നാട്ടുകാര്‍ ഉപരോധിച്ചെങ്കിലും ഒരുനടപടിയും ഉണ്ടായില്ല. അതിനിടെ ജലഅതോറിറ്റിക്കെതിരേ ഉപഭോക്താക്കളില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രധാന പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതിനാല്‍ ഒന്‍പതേക്കറിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നും വെള്ളം എത്തുന്നതേയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടിവെള്ളം ലഭ്യമാക്കാന്‍ പഞ്ചായത്ത് മൂന്നു പദ്ധതികള്‍ നടപ്പാക്കിയെങ്കിലും, അശാസ്ത്രീയമായ നിര്‍മാണവും, നിര്‍മാണത്തിലെ അഴിമതിയും മൂലം പദ്ധതി നാട്ടുകാര്‍ക്ക് പ്രയോജനപ്പെട്ടില്ല. അഞ്ചു വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്നതിനാല്‍ ഒന്‍പതേക്കര്‍ പ്രദേശത്ത് അനുവദിക്കുന്ന ഫണ്ട് വിനിയോഗത്തില്‍ ഏകോപനമുണ്ടാകുന്നില്ലന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പ്രശ്‌നം പരിഹരിക്കുമെന്നും പൈപ്പ് മാറ്റി കുടിവെള്ള പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ വാട്ടര്‍ അതോരിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തകര്‍ന്നുകിടക്കുന്ന ഒന്‍പതേക്കര്‍-എം.സി. കവല പ്രധാന റോഡിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാന്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചതായി ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് സജിമോന്‍ ടൈറ്റസ് പറഞ്ഞു.
Next Story

RELATED STORIES

Share it