kozhikode local

വെള്ളറക്കാട് അപകട പരമ്പര

നന്തിബസാര്‍: ദേശീയപാതയില്‍ അപകട പരമ്പര. ഒരു കാറില്‍ മൂന്നുവാഹനങ്ങള്‍ ഇടിച്ചു. ഒരാള്‍ക്കുപരിക്ക് . ബാക്കിയുള്ളകാറിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു .ഇന്നലെവെ കാലത്തു ഒമ്പതുമണിക്ക് മട്ടന്നൂരില്‍നിന്നു ഗുരുവായൂരിലേക്കു പോവുകയായിരുന്ന കാറില്‍ മൂടാടി വെള്ളറക്കാട്—വെച്ചു പിറകെ വന്ന ടിപ്പര്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്നു കാര്‍ ദിശാമാറിയപ്പോള്‍ എതിര്‍വന്ന ചരക്കുലോറിയിലും ഇടിച്ചു.
കാര്‍ തകര്‍ന്നപ്പോള്‍ ഏതിര്‍ ദിശയില്‍നിന്നുവന്ന മറ്റൊരു ഇന്നോവ ഇടിച്ചു കാര്‍ പൂര്‍ ണമായും തകര്‍ന്നു .കാറിലുണ്ടായിരുന്ന പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക്‌കൊണ്ട് പോയി. നിസ്സാരപരിക്കേറ്റ മധു എന്നയാള്‍ കാലത്തു മട്ടനൂറില്‍നിന്നുബൈക്കില്‍ പുറപ്പെട്ടപ്പോള്‍ ബൈക്കിനു മറ്റൊരു വാഹനമിടിച്ചതുകാരണം മരക്കൊമ്പ് മറിഞ്ഞുവീണു ഭാഗ്യത്തിന് നിസ്സാര പരിക്കുകളോാടെ രക്ഷപ്പെട്ടയാളാണ്. കാര്‍ പൂര്‍ണമായുംതകര്‍ന്നെങ്കിലും ആര്‍ക്കും വലിയ പരിക്കൊന്നുമില്ല.അപകടംവരുത്തിയ വാഹനങ്ങള്‍ പോലിസ് സ്റ്റേഷനിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it