kasaragod local

വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫിസ് സബ് പോസ്റ്റ് ഓഫിസായി ഉയര്‍ത്തി



നീലേശ്വരം: ഇന്ന് മുതല്‍ വെള്ളരിക്കുണ്ട് ബ്രാഞ്ച് പോസ്റ്റ് ഓഫിസ് സബ് പോസ്റ്റ് ഓഫിസ് ആയി ഉയര്‍ത്തും. പൂര്‍ണമായും കംപ്യൂട്ടര്‍ വല്‍ക്കരിച്ച ഓഫിസില്‍ കോര്‍ ബാങ്കിങ്, കോര്‍ ഇന്‍ഷുറന്‍സ്, മണി ഓര്‍ഡര്‍, പാര്‍സല്‍, സ്പീഡ് പോസ്റ്റ് തുടങ്ങി മറ്റു സബ് പോസ്റ്റ് ഓഫിസുകളില്‍ ലഭ്യമാവുന്ന എല്ലാ സേവനങ്ങളും വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫിസില്‍ ഉണ്ടാകും. പുതിയ ഓഫിസിന്റെ പിന്‍കോഡ് 671534 ആയിരിക്കും. പോസ്റ്റ് ഓഫിസ് പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ആയിരിക്കും. പരപ്പ പോസ്റ്റ് ഓഫിസിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പ്ലാച്ചിക്കര, കൊന്നക്കാട്, ചുള്ളി, ദര്‍ഘാസ്, നാട്ടക്കല്‍, പറമ്പ, മുട്ടങ്കടവില്‍, പുന്നകുന്നു, വള്ളിക്കടവ് എന്നീ ബ്രാഞ്ച്  പോസ്റ്റ് ഓഫിസുകള്‍ ഇനി മുതല്‍ വെള്ളരിക്കുണ്ട് സബ് പോസ്റ്റ് ഓഫിസിന് കീഴില്‍ ആയിരിക്കും. ഈ ഓഫിസുകളുടെയും പിന്‍കോഡ് ഇനി മുതല്‍ 671534 ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it