wayanad local

വെള്ളമുണ്ടയില്‍ കാര്‍ഷിക-ക്ഷീര മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ബജറ്റ്‌

വെള്ളമുണ്ട: കാര്‍ഷിക-ക്ഷീരമേഖലകള്‍ക്ക് ഊന്നല്‍ നല്‍കി 2018-19 വര്‍ഷത്തേക്കുള്ള 21,86, 309 രൂപയുടെ മിച്ച ബജറ്റ് വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് അവതരിപ്പിച്ചു. കതിര്‍ ജ്യോതി നെല്‍കൃഷി വികസനത്തിന് 50 ലക്ഷം രൂപയും ക്ഷീരമേഖലയിലെ കര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസ് നല്‍കാനായി 26 ലക്ഷം രൂപയും കന്നുകുട്ടി പരിപാലനത്തിന് 30 ലക്ഷം രൂപയും വകയിരുത്തി. എല്ലാ വീടുകളിലും ഒരു പഴവര്‍ഗ തൈ എന്ന ആശയം നടപ്പാക്കുന്നതിന് എട്ടുലക്ഷം രൂപയും ആദിവാസി പൈതൃക നെല്‍കൃഷി വികസനം, പരമ്പരാഗത നെല്‍വിത്ത് ബാങ്ക് എന്നിവയ്ക്കും തുക വകയിരുത്തി.
മണ്ണ് സംരക്ഷണത്തിന് രണ്ടുലക്ഷം രൂപയും മുട്ടക്കോഴി, താറാവ് വളര്‍ത്തലിന് രണ്ടുലക്ഷവും മൃഗസംരക്ഷണ രോഗനിയന്ത്രണത്തിന് രണ്ടുലക്ഷവും മൃഗസംരക്ഷണ പാശ്ചാത്തല സൗകര്യങ്ങള്‍ക്കായി ഒരു ലക്ഷവും വകയിരുത്തി. ആടുവളര്‍ത്തലിന് മൂന്നുലക്ഷം അനുവദിച്ചു. കിടാരി വളര്‍ത്തലിന് ഏഴരലക്ഷം രൂപയും ബജറ്റിലുണ്ട്. 31,24,95,309 രൂപ വരവും 31,03,09,000 രൂപ ചെലവുമാണ് കണക്കാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കെ സി മൈമൂന, മെമ്പര്‍ ഖമറുല്‍ ലൈല, എം സി ഇബ്രാഹീം, സെക്കീന കുടുവ, എം ആത്തിക്കാ ബായി, വി എസ് കെ തങ്ങള്‍, കേളോത്ത് സലീം, സിദ്ദീഖ് പീച്ചംങ്കോട് സംസാരിച്ചു.
Next Story

RELATED STORIES

Share it