wayanad local

വെള്ളമില്ല: സ്‌കൂളിലെത്താന്‍ കഴിയാതെ ശാന്തിനഗര്‍ കോളനിയിലെ കുട്ടികള്‍

മാനന്തവാടി: അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സ്‌കൂളുകളില്‍ പോവാന്‍ കഴിയാതെ തരിയോട് ശാന്തിനഗര്‍ കോളനി വിദ്യാര്‍ഥികള്‍. കുടിക്കാന്‍ പോലും മതിയായ വെള്ളം ലഭിക്കാത്തതാണ് കോളനിയിലെ ആറിനും 15നും ഇടയില്‍ പ്രായമുള്ള 20ഓളം കുട്ടികളുടെ ആദ്യദിവസത്തെ ക്ലാസ് നഷ്ടപ്പെടുത്തിയത്.
കുടിക്കാന്‍ പോലും വെള്ളമില്ലാത്ത ഞ്ഞങ്ങളെങ്ങനെ കുട്ടികളെ കുളിപ്പിച്ചും വസ്ത്രം അലക്കിയും സ്‌കൂളിലേക്കയക്കുമെന്നാണ് വീട്ടമ്മമാര്‍ ചോദിക്കുന്നത്. അധ്യയന വര്‍ഷാരംഭത്തില്‍ ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളെയും സ്‌കൂളുകളിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഗോത്രവിദ്യാ പദ്ധതിയും ഇതിനായി നടത്തിയ മുന്നൊരുക്കങ്ങളുമാണ് ഇതോടെ പരാജയപ്പെട്ടത്. തരിയോട് പഞ്ചായത്തിലെ കാവുംമന്ദം ശാന്തിനഗര്‍ കോളനിയില്‍ 30ഓളം പണിയ കുടുംബങ്ങളാണുള്ളത്. 40ഓളം കുട്ടികളുമുണ്ട്. ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന ഏതാനും പേരൊഴിച്ചാല്‍ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത് ഒരു കിലോമീറ്റര്‍ ചുറ്റലവിലുള്ള കാവുംമന്ദം എഎല്‍പി സ്‌കൂളിലും ജിയുപി സ്‌കൂളിലുമാണ്. എന്നാല്‍, പ്രദേശത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത കുടിവെള്ളക്ഷാമമാണ്.
കുന്നിന്‍മുകളിലുള്ള വീടുകളില്‍ സ്വന്തമായി കിണറുകളോ വൈദ്യുതിയോ ഇല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ സംഭരണിയും കുന്നിനു താഴെയായി കിണറുമുണ്ട്. കിണറില്‍ വെള്ളമുണ്ടെങ്കിലും സ്യകാര്യ വ്യക്തിയുടെ സ്ഥലത്തായതിനാല്‍ ശുചീകരിക്കാനോ മറ്റോ കഴിഞ്ഞിട്ടില്ല. നേരത്തെ സ്ഥാപിച്ച ഡീസല്‍ മോട്ടോര്‍ തകരാറിലാണ്. ഇതു നന്നാക്കാനോ വൈദ്യുതി മോട്ടോര്‍ സ്ഥാപിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.
ഇതോടെ ജല അതോറിറ്റിയുടെ പൊതുടാപ്പായി ഇവിടത്തുകാരുടെ ആശ്രയം. തരിയോട് മഞ്ഞൂറയില്‍ നിന്നു പമ്പ് ചെയ്യുന്ന ഊ വെള്ളമാവട്ടെ കൃത്യമായി ലഭിക്കാറില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി രണ്ടു മൂന്നും ദിവസങ്ങള്‍ കൂടുമ്പോഴാണ് പൈപ്പിലൂടെ വെള്ളം വിതരണം ചെയ്യുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി പൈപ്പില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് വസ്ത്രങ്ങള്‍ അലക്കാനോ കുളിക്കാനോ കഴിഞ്ഞിട്ടില്ലെന്നു കോളനിയിലെ ശാന്ത പറഞ്ഞു. അതുകൊണ്ടു തന്നെ കോളനിയിലെ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ കഴിഞ്ഞില്ല. പണിക്ക് പോലും പോവാതെ പൈപ്പില്‍ വെള്ളെം വരുന്നതും കാത്തിരിപ്പാണ് വീട്ടമ്മമാര്‍.
Next Story

RELATED STORIES

Share it