Flash News

വെള്ളമന്വേഷിച്ച് അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ യുവാവ് തിരിച്ചെത്തി

സിയോഞ്ച്: അഞ്ചു വര്‍ഷത്തെ പാക് ജയില്‍വാസത്തിനു ശേഷം മധ്യപ്രദേശുകാരന്‍ വീട്ടില്‍ തിരിച്ചെത്തി. അഞ്ചു വര്‍ഷം മുമ്പ് നാടു വിട്ടുപോയി അബദ്ധത്തില്‍ പാകിസ്താന്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെ ജയിലിലായ ജിതേന്ദ്ര അര്‍ജുന്‍വര്‍ ആണ് വീട്ടില്‍ തിരിച്ചെത്തിയത്. നാലുദിവസം മുമ്പാണ് വാഗ അതിര്‍ത്തിയില്‍ വച്ച് ജിതേന്ദ്രയെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്.
2013 ആഗസ്ത് 12ന് വെള്ളം അന്വേഷിച്ച് രാജസ്ഥാനിലെ മരുഭൂമിയിലൂടെ നടക്കുന്നതിനിടെയാണ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെ സിന്ധിലെത്തിയത്. അവിടെ വച്ച് ജിതേന്ദ്രയെ അറസ്റ്റ് ചെയ്ത പോലിസ് സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് സെന്‍ട്രല്‍ ജയിലില്‍ അഞ്ചു വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് വിദേശകാര്യ മന്ത്രാലയം ജിതേന്ദ്ര ഇന്ത്യക്കാരനാണെന്ന് പാകിസ്താനെ അറിയിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഇന്ത്യന്‍ പൗരത്വത്തിനു തെളിവായി സമര്‍പ്പിച്ചതോടെയാണ് ജിതേന്ദ്രയുടെ മോചനം സാധ്യമായത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് മോചനം വേഗത്തില്‍ സാധ്യമായതെന്ന് സിയോഞ്ച് പോലിസ് സൂപ്രണ്ട് തരുണ്‍ നായക് പറഞ്ഞു.
ജയില്‍വാസത്തിനിടെ പരിക്ക് പറ്റിയ ജിതേന്ദ്ര ക്രച്ചസിന്റെ സഹായത്തോടെയാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it