Flash News

വെള്ളപ്പൊക്കം റിപോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു; രണ്ടു പേരെ കാണാതായി

വെള്ളപ്പൊക്കം റിപോര്‍ട്ട് ചെയ്യാന്‍ പോയ  ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു; രണ്ടു പേരെ കാണാതായി
X

കോട്ടയം:  വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. രണ്ടു പേരെ കാണാതായി. കോട്ടയം വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറില്‍ വച്ചാണ് സംഭവം. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി.

മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ കാമറാമാന്‍ അഭിലാഷ് എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാനല്‍ സംഘവുമായെത്തിയ കാറിന്റെ െ്രെഡവറായ ബിബിന്‍. പ്രാദേശിക ലേഖകന്‍ സജി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Next Story

RELATED STORIES

Share it