thrissur local

വെള്ളത്തിന്റെ ഉറവിട സംരക്ഷണമാണ് ഏറ്റവും വലിയ വികസനം: മന്ത്രി

രാമവര്‍മ്മപുരം: വെള്ളത്തിന്റെ ഉറവിട സംരക്ഷണമാണ് ഏറ്റവും വലിയ വികസനമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ഗ്രാമീണ അടിസ്ഥാന വികസന നിധി ഉപയോഗിച്ച് മണ്ണ് പര്യവേക്ഷണ-സംരക്ഷണ വകുപ്പ് മൂന്ന് കോടി രൂപ ചിലവഴിച്ച് വില്‍വട്ടം, നെട്ടശ്ശേരി, ഒല്ലൂക്കര, വിയ്യൂര്‍ വില്ലേജുകളിലെ പാടശേഖരങ്ങളിലെ 12 ചിറകളുടെ സ്ലൂയിസുകള്‍ക്കുള്ള ഷട്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയില്‍ നിന്നും പിന്മാറാന്‍ നമുക്ക് സാധ്യമല്ല. കൃഷികളും പരമ്പരാഗത കുളങ്ങളും ചിറകളും തോടുകളും തണ്ണീര്‍ തടങ്ങളും മറ്റു ജല ശ്രോതസ്സുകളും സംരക്ഷിക്കണ്ടേത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വെള്ളം കിട്ടുകയെന്നതാണ് വികസനമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
നിയോജക മണ്ഡലത്തില്‍ 100 കുളങ്ങള്‍ നിര്‍മിക്കുമെന്നും 15 കുളങ്ങള്‍ കോര്‍പ്പറേഷന്‍ പരിധിയില്‍  നവികരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഡയറകടര്‍ ജെ ജസറ്റിന്‍ മോഹന്‍ പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാഥിതിയായിരുന്നു. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയന്‍, ശാന്ത അപ്പു, പി കൃഷണന്‍കുട്ടി മാസറ്റര്‍, കെ  വി ബൈജു, ബീന ഭരതന്‍, എം ആര്‍ റോസിലി, മിനി സുരേഷ്, ടി ശിവദാസന്‍, എല്‍ ജയശ്രീ, ജീസ കെ എല്‍, സിന്ധു പി ഡി സംസാരിച്ചു.
Next Story

RELATED STORIES

Share it