kozhikode local

വെള്ളക്കോളറും ഗൗണുമില്ലാതെ ന്യായാധിപന്‍മാര്‍

കോഴിക്കോട്: പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ ജില്ലയിലെ ന്യായാധിപന്‍മാരും ബാര്‍ അസോസിയേഷനിലെ അഭിഭാഷകന്മാരും ജീവനക്കാരും ഗുമസ്തരും ചുമടെടുത്തു .കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കലക്ഷന്‍ സെന്ററില്‍ ഇന്നലെ ഗൗണ്‍ അണിയാതെ ന്യായാധിപന്മാരും അഭിഭാഷകരും സന്നദ്ധ സേവകരായി. രാജ്യത്തിനകത്തും പുറത്തും നിന്ന് എത്തുന്ന ടണ്‍കണക്കിന് ഭക്ഷണസാധനങ്ങളും വസ്തങ്ങളും കമ്പിളി പുതപ്പുകളും ക്രമീകരിക്കുന്നതിന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ കോഴിക്കോട് ബാര്‍ അസോസിയേഷനാണ് നേതൃത്വം നല്‍കിയത്. ജില്ലാ കലക്ടര്‍ യു വി ജോസ് സെന്റര്‍ സന്ദര്‍ശിച്ചു. ജില്ലാ ജഡ്ജ് എം ആര്‍ അനിത, ഫസ്റ്റ് അഡീഷനല്‍ ജില്ലാ ജഡ്ജ് സി സുരേഷ് കുമാര്‍, സെക്കന്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് ഫോറസ്റ്റ് ട്രൈബ്യൂണല്‍ പി സെയ്തലവി, മൂന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് വഖഫ് ട്രൈബ്യൂണല്‍ നസീറ, നാലാം അഡീഷണല്‍ ജില്ല ജഡ്ജ് പി വി ബാലകൃഷ്ണന്‍, അഞ്ചാം അഡീഷണല്‍ ജില്ലാ ജഡ്ജ് കെ സോമന്‍, മാറാട് കേസ് സ്‌പെഷ്യല്‍ ജഡ്ജ്’ എം പി സ്‌നഹലത, മോട്ടോര്‍ ആക്‌സിഡന്റ് സ്‌ക്ലെയിംസ് ട്രിബ്യൂണല്‍ ടി പ്രഭാത് കുമാര്‍, വിജിലന്‍സ് ജഡ്ജ് കെ ജയകുമാര്‍, ചീഫ് ജുഡിഷ്യല്‍ മജിസ്—ട്രേട്ട് കെ ലില്ലി സബ് ജഡ്ജ്മാരായ എം പി ജയരാജ്, ജി രാജേഷ്, എ ജി സതീഷ് കുമാര്‍, മജിസ്‌ട്രേട്ടുമാരായ രാജീവ് വാചാര്യ,ബിജു വി, ഇ വിനോദ്, മുന്‍സിഫുമാരായ കെ കെ കൃഷ്ണകുമാര്‍, ബി കരുണാകരന്‍, കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ കെ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 150 അഭിഭാഷകര്‍, വക്കീല്‍ ഗുമസ്തന്മാര്‍ , കോടതി ജീവനക്കാര്‍ പങ്കെടുത്തു. ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഞായറാഴ്ചത്തെ അവധി ദിനം സക്രിയമാക്കി പങ്കാളികളായി.



Next Story

RELATED STORIES

Share it