Kottayam Local

വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നു

കാഞ്ഞിരപ്പള്ളി: പുത്തനങ്ങാടി കെഎസ്ഇബി ജങ്ഷനിലെ വെള്ളക്കെട്ട് കാല്‍നട യാത്രികര്‍ക്കു ദുരിതമാവുന്നു. ഇന്നലെ പെയ്ത മഴയില്‍ റോഡില്‍ വെള്ളം നിറഞ്ഞതോടെ യാത്ര ദുസ്സഹമായി. സിവില്‍ സ്റ്റേഷന്‍, പോലിസ് സ്റ്റേഷന്‍, സെന്റ് ഡൊമിനിക്‌സ് സ്‌കൂള്‍, എസ്ബിടി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കു പോവാനുള്ള വഴിയിലാണ് വെള്ളക്കെട്ട് നിറഞ്ഞത്. സമീപത്തു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും വെള്ളം കയറുന്നതും ബുദ്ധിമുട്ടാവുകയാണ്. വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
കാഞ്ഞിരപ്പള്ളി നഗരത്തില്‍ ഏറ്റവും തിരക്കേറിയ സമാന്തരപാതയായി ഉപയോഗിക്കുന്ന റോഡ് സ്വകാര്യ റോഡായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുന്നില്ല. ടാറിങ് ഇളകി മെറ്റലുകള്‍ നിറഞ്ഞ റോഡിലെ കുഴികളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ ഇതു വഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്.

Next Story

RELATED STORIES

Share it