Idukki local

വെള്ളം കുറഞ്ഞു : മാട്ടുപ്പെട്ടിയില്‍ ബോട്ടിങിന് നിയന്ത്രണം



മൂന്നാര്‍: മാട്ടുപ്പെട്ടി ഡാമിന്റെ വൃഷ്ടി പ്രദേശമായ എക്കോ പോയിന്റില്‍ വെള്ളം കുറഞ്ഞതോടെ അവിടെ നടത്തിയിരുന്ന ബോട്ടിംഗ് നിര്‍ത്തി വച്ചു. പകരം ഇവിടെ നടത്തിയിരുന്ന ബോട്ടിംഗ് മാട്ടുപ്പെട്ടി ഡാം പരിസരത്തു കേന്ദ്രീകരിച്ചു മാത്രമാക്കി. മാട്ടുപ്പെട്ടി ഡാമില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയുള്ള എക്കോ പോയിന്റില്‍ ഓടിയിരുന്ന 20 ബോട്ടുകള്‍ മാട്ടുപ്പെട്ടിയില്‍ എത്തിക്കുകയും ചെയ്തു. ഹൈഡല്‍ ടൂറിസത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകളാണിത്. ഹൈഡല്‍ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഈ 20 പെഡല്‍ ബോട്ടുകള്‍ക്കു പുറമേ ഡി.ടി.പി.സി യുടെ ബോട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാട്ടുപ്പെട്ടി ഡാം പിരസരത്ത് ബോട്ടിംഗ് ആരംഭിച്ചതോടെ മാട്ടുപ്പെട്ടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കേറുകയും ചെയ്തു. തിരക്കേറിയതോടെ ഏറെ കാത്തിരുന്നാണ് പലരും ബോട്ടിംംഗ നടത്തിയത്. കടുത്ത വേനലില്‍ കുണ്ടളയിലും മാട്ടുപ്പെട്ടിയിലും വെള്ളം നന്നേ കുറഞ്ഞിട്ടുണ്ട്. കുണ്ടളയില്‍ 20 ശതമാനവും 30 ശതമാനവും വെള്ളവുമാണുള്ളത്. മഴപെയ്ത് വീണ്ടും വെള്ളം നിറഞ്ഞാലും ഈ ബോട്ടുകള്‍ മാട്ടുപ്പെട്ടി ഡാമില്‍ തന്നെ ഉപയോഗിക്കാനുള്ള നീക്കവും ഹൈഡല്‍ വകുപ്പ് നടത്തുന്നുണ്ട്. കേരളത്തിലെ ജൂണ്‍ ജൂലൈ മാസങ്ങളിലെ മഴയത്തും മാട്ടുപ്പെട്ടി കുണ്ടള ഡാമുകള്‍ നിറയാറില്ല. മഴനിഴല്‍ പ്രദേശമായി തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് തമിഴ്‌നാട്ടിലെ മണ്‍കാലത്തെ മഴക്കാലത്താണ് ഈ ഡാമുകല്‍ നിറയുന്നത്. ഡിസംബര്‍ മാസത്തോടെയാണ് ഈ ഡാമുകളില്‍ പരമാവധി ശേഷിയില്‍ വെള്ളം നിറയ്ക്കാനാവുക.
Next Story

RELATED STORIES

Share it