Kottayam Local

വെള്ളം കിട്ടാതെ കുമരകം തെക്കന്‍ മേഖല വലയുന്നു

കുമരകം: രണ്ടാഴ്ചയായി തുടരുന്ന വാട്ടര്‍ അതോറിട്ടിയുടെ പരീക്ഷണം ഫലം കണ്ടില്ല. കുടിവെള്ളം കിട്ടാതെ കുമരകം തെക്കന്‍ മേഖല വലയുന്നു. കുമരകം അട്ടിപ്പീടിക വാട്ടര്‍ടാങ്കില്‍ നിന്നും ഗ്രാവിറ്റിസിസ്റ്റത്തിലൂടെ വിതരണം സുഗമമായി നടന്നുവരുന്നതിനിടെയാണ് വാട്ടര്‍ അതോറിട്ടിയുടെ പരീക്ഷണ മൂലം ഒരു പ്രദേശത്തിന്റെ വെള്ളംകുടി രണ്ടാഴ്ചയായി നിലച്ചിരിക്കുന്നത്.
സാവിത്രിക്കവലയില്‍ പുതിയ ലൈനിലും പഴയ ഗ്രാവിറ്റി ലൈനും കൂട്ടിയോജിപ്പിച്ചതിനെ തുടര്‍ന്ന് അട്ടിപ്പിടിക ടാങ്കില്‍ വെള്ളം എത്താതെയായി. ചന്തക്കവലയ്ക്കു സമീപമുള്ള പുതിയടാങ്കില്‍ നിന്നാണ് ഇപ്പോള്‍ ജല വിതരണം നടക്കുന്നത്.
ഇതിനായി പഴയ വിതരണക്കുഴലുകള്‍ പലതും അടച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
അട്ടിപ്പീടിക, ആശാരിച്ചേരി വായനശാല ഭാഗങ്ങളിലാണ് ജലം എത്താത്തത്. പുതിയ ലൈനില്‍ വരുന്ന വെള്ളം ഏതൊക്കെ ലൈനിലൂടെയാണ് വിതരണം ചെയ്യുന്നത് എന്ന കാര്യത്തില്‍ വാട്ടര്‍ അതോറിട്ടി ജീവക്കാര്‍ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്.
Next Story

RELATED STORIES

Share it